Coles, Woolworths സ്റ്റോറുകളിൽ facial recognition technology പരിഗണിക്കുന്നു

റീട്ടെയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യ പരിഗണിക്കുന്നത്.
Coles, Woolworths സ്റ്റോറുകളിൽ facial recognition സാങ്കേതികവിദ്യ
(Getty Images)
Published on

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളായ Colesഉം Woolworthsഉം കടകളിലെ മോഷണവും ജീവനക്കാർക്കെതിരായ അക്രമവും തടയുന്നതിനായി facial recognition technology ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നു. റീട്ടെയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യ പരിഗണിക്കുന്നത്. എന്നാൽ Coles ഇതുവരെ ഉപഭോക്താക്കളെ ഉൾപ്പെടുത്തി സാങ്കേതികവിദ്യയുടെ ഔദ്യോഗിക പരീക്ഷണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. പകരം, നിയന്ത്രിത സാഹചര്യത്തിൽ ചെറിയ തോതിലുള്ള ഒരു proof-of-concept test മാത്രമാണ് നടത്തിയതെന്ന് കമ്പനി അറിയിച്ചു.

Also Read
ടാസ്മാനിയയിൽ എച്ച്5 പക്ഷിപ്പനി കേസുകൾ ആറായി; ചത്ത രണ്ട് പക്ഷികളിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു
Coles, Woolworths സ്റ്റോറുകളിൽ facial recognition സാങ്കേതികവിദ്യ

“ഉപഭോക്താക്കളുടെയോ ജീവനക്കാരുടെയോ വിവരങ്ങളോ ഡാറ്റയോ ഈ പരീക്ഷണത്തിൽ ഉപയോഗിച്ചിട്ടില്ല. Facial recognition technology വിന്യസിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല,” Coles വക്താവ് പറഞ്ഞു. ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതരാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകൾ കമ്പനി തുടർന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Woolworths ന്യൂസിലാൻഡിലെ 185 സ്റ്റോറുകളിൽ ഇതേ സാങ്കേതികവിദ്യ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഉപഭോക്താക്കളോ ജീവനക്കാരോ ഉള്ള സ്റ്റോറിൽ പരീക്ഷണം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ ഇത് വ്യാപകമായി നടപ്പാക്കാനുള്ള ഔദ്യോഗിക പദ്ധതിയും നിലവിൽ Woolworths-ന് ഇല്ലെന്നാണ് വിവരം.

Also Read
മഴയും ശക്തമായ കാറ്റും വരുന്നു; പെർത്തിൽ ഒരാഴ്ച നീളുന്ന തണുത്ത കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് BOM
Coles, Woolworths സ്റ്റോറുകളിൽ facial recognition സാങ്കേതികവിദ്യ

ഓസ്‌ട്രേലിയൻ റീട്ടെയിൽ മേഖലയിൽ facial recognition സാങ്കേതികവിദ്യ നേരത്തെ തന്നെ വിവാദമായിരുന്നു. Bunnings-ന്റെ ഉടമയായ Wesfarmers facial recognition ഉപയോഗിച്ചതിനെതിരായ നിയമനടപടിക്ക് ശേഷം, ഈ വർഷം ആദ്യം സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. 2018നും 2021നും ഇടയിൽ Bunnings ഈ സംവിധാനം ഉപയോഗിച്ചിരുന്നു. ജീവനക്കാരെയും ഉപഭോക്താക്കളെയും അക്രമം, ഗുരുതര കുറ്റകൃത്യങ്ങൾ, സംഘടിത റീട്ടെയിൽ മോഷണം എന്നിവയിൽ നിന്ന് സംരക്ഷിക്കാനാണ് സാങ്കേതികവിദ്യ ഉപയോഗിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. WA Police-യും പൊതുസ്ഥലങ്ങളിൽ കുറ്റവാളികളെ കണ്ടെത്തുന്നതിനായി AI അധിഷ്ഠിത ക്യാമറ നിരീക്ഷണ സംവിധാനം പരീക്ഷിച്ചുവരികയാണ്.

അതേസമയം, മോഷണം തടയാൻ Coles, Woolworths ഉം അടുത്തിടെ നിരവധി സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. Woolworths സ്റ്റോറുകളുടെ പ്രവേശന കവാടങ്ങളിൽ പുതിയ സുരക്ഷാ ഗേറ്റുകൾ പരീക്ഷിക്കുന്നുണ്ട്. Coles ചില ഉൽപ്പന്നങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി locked cabinets ഉൾപ്പെടെയുള്ള സംവിധാനങ്ങളും പരീക്ഷിക്കുന്നു. ജീവനക്കാർക്കെതിരായ അക്രമം തടയുന്നതിനായി Coles Crime Stoppers Victoriaയുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്. വിക്ടോറിയയിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ റീട്ടെയിൽ മോഷണം 6.1 ശതമാനം വർധിച്ച് ഏകദേശം 41,000 സംഭവങ്ങൾ രേഖപ്പെടുത്തിയതായാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്.

Metro Australia
maustralia.com.au