ശക്തമായ കാറ്റ്: സിഡ്‌നി വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി

സിഡ്‌നിയിലെത്തേണ്ടിയിരുന്ന ഏഴ് വിമാനങ്ങൾ ഇന്ന് രാവിലെ റദ്ദാക്കി. ഇതിൽ നാല് സർവീസുകൾ മെൽബണിൽ നിന്നുള്ളവയാണ്.
ശക്തമായ കാറ്റ്: സിഡ്‌നി വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി
സിഡ്‌നിയിൽ നിന്ന് പുറപ്പെടേണ്ട സർവീസുകളെയും കാലാവസ്ഥ ബാധിച്ചു.
Published on

ശക്തമായ കാറ്റിനെ തുടർന്ന് ഇന്ന് സിഡ്‌നി വിമാനത്താവളത്തിൽ വിമാന സർവീസുകളിൽ വലിയ വൈകൽ പ്രതീക്ഷിക്കുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. മാസ്‌കോട്ടിൽ രാത്രിയിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്തിയിരുന്നു. ഇന്ന് രാവിലെയും ഏകദേശം 40 കിലോമീറ്റർ വേഗതയിൽ കാറ്റ് തുടരുകയാണ്. സിഡ്‌നിയിലെത്തേണ്ടിയിരുന്ന ഏഴ് വിമാനങ്ങൾ ഇന്ന് രാവിലെ റദ്ദാക്കി. ഇതിൽ നാല് സർവീസുകൾ മെൽബണിൽ നിന്നുള്ളവയാണ്. ബ്രിസ്‌ബെയ്‌നിൽ നിന്നുള്ള രണ്ട് വിമാനങ്ങളും ടാംവർത്ത്, കാൻബറ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിമാനവും റദ്ദാക്കിയിട്ടുണ്ട്.

സിഡ്‌നിയിൽ നിന്ന് പുറപ്പെടേണ്ട സർവീസുകളെയും കാലാവസ്ഥ ബാധിച്ചു. മെൽബണിലേക്കുള്ള രണ്ട് വിമാനങ്ങൾക്കും ബ്രിസ്‌ബെയ്ൻ, കാൻബറ എന്നിവിടങ്ങളിലേക്കുള്ള ഓരോ വിമാനങ്ങൾക്കും സർവീസ് റദ്ദാക്കേണ്ടിവന്നു. വൈകൽ എത്രനേരം തുടരുമെന്ന് സിഡ്‌നി വിമാനത്താവള അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ദിവസം മുഴുവൻ വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. “ശക്തമായ കാറ്റ് സിഡ്‌നി വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാൽ ദിവസം മുഴുവൻ വിമാന സർവീസുകളിൽ വൈകൽ പ്രതീക്ഷിക്കുന്നു,” വിമാനത്താവള വക്താവ് പറഞ്ഞു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ സ്ഥിതി വിമാനക്കമ്പനിയുടെ വെബ്സൈറ്റിലോ ആപ്പിലോ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Metro Australia
maustralia.com.au