NSWലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച എംപി ഫ്രെഡ് നൈൽ അന്തരിച്ചു

ആദിവാസികളുടെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്ന നിയമനിർമാണത്തെ പിന്തുണയ്ക്കാൻ ആദ്യമായി പരസ്യമായി സ്വവർഗാനുരാഗിയായ എംപിയായ അലക്സ് ഗ്രീൻവിച്ചുമായി അദ്ദേഹം സഹകരിച്ചിരുന്നു.
NSWലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച എംപി ഫ്രെഡ് നൈൽ അന്തരിച്ചു
എംപി ഫ്രെഡ് നൈൽ (Peter Rae)
Published on: 

ന്യൂ സൗത്ത് വെയിൽസിലെ ഏറ്റവും കൂടുതൽ കാലം പാർലമെന്റ് അംഗമായി സേവനമനുഷ്ഠിച്ച റവറന്റ് ഫ്രെഡ് നൈൽ (92) അന്തരിച്ചു. നവംബർ 21ന് സമാധാനപരമായാണ് അന്ത്യം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. “92-ാം വയസ്സിൽ നവംബർ 21ന് സമാധാനപരമായി അന്തരിച്ച റവറന്റ് ഫ്രെഡറിക് ജോൺ നൈലിന്റെ വേർപാടിൽ കുടുംബം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു,” കുടുംബത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഭാര്യ, മക്കൾ, കൊച്ചുമക്കൾ, അവരുടെ മക്കൾ എന്നിവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. സംസ്കാര ചടങ്ങുകളുടെയും സ്മാരക പരിപാടികളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.

Also Read
ഭൂചലനത്തിൽ വിറച്ച് ഡാർവിനും പരിസര പ്രദേശങ്ങളും; വീടുകളിൽ കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ
NSWലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച എംപി ഫ്രെഡ് നൈൽ അന്തരിച്ചു

1981ൽ ന്യൂ സൗത്ത് വെയിൽസ് ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായാണ് നൈൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. Christian Democratic Partyയുടെ സ്ഥാപകനും ദേശീയ പ്രസിഡന്റുമായിരുന്നു അദ്ദേഹം. യാഥാസ്ഥിതിക ക്രൈസ്തവ നിലപാടുകൾക്ക് പേരുകേട്ട നൈൽ സ്വവർഗ വിവാഹത്തെയും ഗർഭച്ഛിദ്രത്തെയും ശക്തമായി എതിർത്തിരുന്നു. സിഡ്നിയിലെ Mardi Gras പരേഡിന് മുമ്പ് മഴയ്ക്കായി പ്രാർത്ഥിച്ചതും പിന്നീട് 2022ൽ അതിന് ക്ഷമാപണം നടത്തിയതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയ സംഭവങ്ങളിലൊന്നാണ്.

NSWലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച എംപി ഫ്രെഡ് നൈൽ അന്തരിച്ചു
Reverend Fred Nile and independent MP Alex Greenwich (Oscar Coleman)

എന്നാൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾക്കിടയിലും ആദിവാസികളുടെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്ന നിയമനിർമാണത്തെ പിന്തുണയ്ക്കാൻ ആദ്യമായി പരസ്യമായി സ്വവർഗാനുരാഗിയായ എംപിയായ അലക്സ് ഗ്രീൻവിച്ചുമായി അദ്ദേഹം സഹകരിച്ചിരുന്നു. പാർലമെന്റിലെ അവസാന കാലഘട്ടത്തിൽ നൈലുമായി നല്ല പ്രവർത്തനബന്ധം രൂപപ്പെട്ടിരുന്നുവെന്ന് ഗ്രീൻവിച്ച് പറഞ്ഞു. ചരിത്രപരമായ സ്വവർഗ ബന്ധങ്ങളുമായി ബന്ധപ്പെട്ട കുറ്റവിധികൾ നീക്കം ചെയ്യുന്നതിനുള്ള സുപ്രധാന നിയമനിർമാണത്തിനും നൈൽ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി. “ഞങ്ങൾ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നത് സ്വാഭാവികമാണ്. എന്നാൽ മുതിർന്നവരെപ്പോലെ മാന്യമായ രീതിയിലാണ് ഞങ്ങൾ അത് കൈകാര്യം ചെയ്തത്,” ഗ്രീൻവിച്ച് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം നൈലിന്റെ ഭാര്യ സിൽവാന, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, മുൻ ജീവനക്കാർ എന്നിവർക്കും അദ്ദേഹം അനുശോചനം അറിയിച്ചു. ഫ്രെഡ് നൈലിന് സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയിൽസ് പ്രിമീയർ ക്രിസ് മിൻസിന് ഗ്രീൻവിച്ച് കത്തയച്ചു.