സിഡ്‌നിയിൽ ഇസ്ലാമിക ഖബറിടങ്ങൾ നശിപ്പിച്ചതായി ആരോപണം; പൊലീസ് അന്വേഷണം

ഖബർസ്ഥാന്റെ ഉടമസ്ഥതയിലും നടത്തിപ്പിലും ഉള്ള ലെബനീസ് മുസ്ലിം അസോസിയേഷൻ സംഭവത്തെ മുസ്ലിംകൾക്കെതിരായ വിദ്വേഷപ്രവർത്തനമെന്ന് വിശേഷിപ്പിച്ചു.
സിഡ്‌നിയിൽ ഇസ്ലാമിക ഖബറിടങ്ങൾ നശിപ്പിച്ചതായി ആരോപണം; പൊലീസ് അന്വേഷണം
അൽ നൂറിലെ ഖബറിടങ്ങളിൽ പന്നികളുടെ തലകൾ വലിച്ചെറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.
Published on: 

സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഇസ്ലാമിക ഖബറിടങ്ങൾ നശിപ്പിച്ച സംഭവത്തിൽ ന്യൂ സൗത്ത് വെയിൽസ് പൊലീസ് അന്വേഷണം ആരംഭിച്ചു. നരീലാനിലെ അൽ നൂർ ഖബർസ്ഥാനിലെ നിരവധി ഖബറിടങ്ങൾ കേടുപാടുകൾ വരുത്തിയതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഖബർസ്ഥാന്റെ ഉടമസ്ഥതയിലും നടത്തിപ്പിലും ഉള്ള ലെബനീസ് മുസ്ലിം അസോസിയേഷൻ സംഭവത്തെ മുസ്ലിംകൾക്കെതിരായ വിദ്വേഷപ്രവർത്തനമെന്ന് വിശേഷിപ്പിച്ചു.

മരിച്ചവരെ പോലും ലക്ഷ്യമിടുന്നത് അതീവ നിന്ദ്യമായ പ്രവൃത്തിയാണെന്ന് അസോസിയേഷൻ പ്രതികരിച്ചു. ഖബറിടങ്ങൾ അമ്മമാരുടെയും അച്ഛന്മാരുടെയും മുത്തശ്ശന്മാരുടെയും മക്കളുടെയും ഓർമകൾ ഉൾക്കൊള്ളുന്നതാണെന്നും മറ്റ് ഓസ്‌ട്രേലിയക്കാരെപ്പോലെ തന്നെ അവർക്ക് മാന്യതയും ബഹുമാനവും ലഭിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. ബോണ്ടായി വെടിവെപ്പ് സംഭവത്തിന് പിന്നാലെയും അൽ നൂറിലെ ഖബറിടങ്ങളിൽ പന്നികളുടെ തലകൾ വലിച്ചെറിഞ്ഞ സംഭവമുണ്ടായതായി അസോസിയേഷൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് തിങ്കളാഴ്ച പൊലീസിന് വിവരം ലഭിച്ചതായും അന്വേഷണം തുടരുകയാണെന്നും ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചു.

Metro Australia
maustralia.com.au