

ന്യൂ സൗത്ത് വേൽസിലെ (NSW) നോർത്തേൺ റിവേഴ്സ് മേഖലയിൽ കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് വിപുലമായ അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെ 6:40 ഓടെ ഗ്രാഫ്റ്റണിലെ (Grafton) വീട്ടിൽ കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടാണ് അടിയന്തര രക്ഷാസേനയെ വിവരം അറിയിക്കുന്നത്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ് സംഘം കുട്ടിക്ക് സി.പി.ആർ (CPR) നൽകുകയും തുടർന്ന് പാരാമെഡിക്സ് സംഘം പരിശോധിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.