റെക്കോർഡ് വിലയായ 4.2 മില്ലാ മുറാ വ്യാറ്റ് ലക്ഷം ഡോളറിന് വിറ്റു; ബീജം വിറ്റ് നേടിക്കൊടുക്കുക കോടികൾ

വിക്ടോറിയയിലെ കാമ്പർഡൗണിലുള്ള ടോട്ടൽ ലൈവ്സ്റ്റോക്ക് ജനറ്റിക്സ് കേന്ദ്രത്തിലാണ് ബീജം ശേഖരിക്കാനും ഗുണനിലവാര പരിശോധനകൾ നടത്താനും സജ്ജീകരണമൊരുക്കിയിരിക്കുന്നത്
Millah Murrah Wyatt
Millah Murrah WyattSupplied
Published on

സിഡ്‌നി: ഓസ്‌ട്രേലിയൻ കന്നുകാലി വിപണിയിലെ റെക്കോർഡ് തുകയായ 4,20,000 ഡോളറിന് (ഏകദേശം 2.3 കോടിയിലധികം രൂപ) വിറ്റഴിഞ്ഞ 'മില്ലാ മുറാ വ്യാറ്റ് W50' (Millah Murrah Wyatt W50) എന്ന ആംഗസ് കാള വരും വർഷങ്ങളിൽ ഉടമകൾക്ക് നേടിക്കൊടുക്കുക ഒരു ദശലക്ഷത്തിലധികം ഡോളറിന്റെ (ഏകദേശം 5.5 കോടിയിലധികം രൂപ) വരുമാനം. കൃത്രിമ ബീജസങ്കലനത്തിലൂടെ ബീജം ശേഖരിച്ച് വിറ്റഴിച്ചാണ് പുതിയ ഉടമസ്ഥർ ഈ വൻ വരുമാനം ലക്ഷ്യമിടുന്നത്. ലോകോത്തര ജനിതക ഗുണനിലവാരമുള്ള ഈ കാളയുടെ ബീജത്തിന് ആഗോളതലത്തിൽ വൻ ഡിമാൻഡാണ് ഇതിനകം ലഭിക്കുന്നത്.

വിക്ടോറിയയിലെ കാമ്പർഡൗണിലുള്ള ടോട്ടൽ ലൈവ്സ്റ്റോക്ക് ജനറ്റിക്സ് കേന്ദ്രത്തിലാണ് ബീജം ശേഖരിക്കാനും ഗുണനിലവാര പരിശോധനകൾ നടത്താനും സജ്ജീകരണമൊരുക്കിയിരിക്കുന്നത്. ഒരു ഡോസിന് 250 മുതൽ 300 ഡോളർ വരെയാണ് പ്രാരംഭ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിക്ക് പുറമെ കാനഡ, യുഎസ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കും കയറ്റുമതി ചെയ്യും. ഉയർന്ന ഇറച്ചി ഉത്പാദന ശേഷിയും വലിപ്പവുമുള്ള അടുത്ത തലമുറ കന്നുകാലികളെ സൃഷ്ടിക്കാൻ വ്യാറ്റിന്റെ ജനിതക ഘടന കർഷകരെ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മൂന്നോ നാലോ വർഷത്തെ ബീജ ശേഖരണത്തിന് ശേഷം മാത്രമേ കാളയെ സ്വാഭാവിക ഇണചേരലിനായി ഫാമുകളിലേക്ക് തുറന്നുവിടുകയുള്ളൂ.

Metro Australia
maustralia.com.au