

സിഡ്നിയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ കാർലിങ്‌ഫോർഡിൽ കാറിനുള്ളിൽ വെടിയേറ്റ് മുപ്പതുകളിലുള്ള ഒരാൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 7 മണിയോടെ നോർത്ത് റോക്സ് റോഡിലേക്ക് അടിയന്തരസേവന വിഭാഗം എത്തിയപ്പോഴാണ് കാറിനുള്ളിൽ ഗുരുതരമായ വെടിയേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാൾ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
മരിച്ചയാളുടെ ഔദ്യോഗിക തിരിച്ചറിയൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ തുടർന്ന് നോർത്ത് റോക്സ് റോഡ് ഗതാഗതത്തിനായി അടച്ചിരിക്കുകയാണ്. പ്രദേശം ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.