

ന്യൂ സൗത്ത് വെയിൽസിലെ ഗെയിമിങ് റൂമുകളിൽ 2028 മുതൽ Facial Recognition Technology നിർബന്ധമാക്കും. സംസ്ഥാനതലത്തിൽ ചൂതാട്ടത്തിൽ നിന്ന് വിലക്കപ്പെട്ട വ്യക്തികളുടെ രജിസ്റ്റർ (Statewide Exclusion Register) നിലവിൽ വരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ചൊവ്വാഴ്ച പ്രഖ്യാപിച്ച പുതിയ ചൂതാട്ട പരിഷ്കാരങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും ക്ലബ്ബുകളിലും Third-party Exclusion Scheme നടപ്പാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏകദേശം 87,000 പോക്കർ മെഷീനുകൾക്ക് ബാധകമായ forfeiture നിരക്ക് ഉയർത്തുകയും ചൂതാട്ടവുമായി ബന്ധപ്പെട്ട VIP പരിപാടികൾ പൂർണമായും അവസാനിപ്പിക്കുകയും ചെയ്യും.
ചൂതാട്ട പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും സർക്കാർ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു. NSW സർക്കാരിന്റെയും പ്രാദേശിക കൗൺസിലുകളുടെയും ഉടമസ്ഥതയിലുള്ള എല്ലാ ആസ്തികളിലും ചൂതാട്ട പരസ്യങ്ങൾ നിരോധിക്കും. ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അവരുടെ സമ്മതമില്ലാതെ അയക്കുന്ന നേരിട്ടുള്ള പരസ്യങ്ങളും (unsolicited direct marketing) നിരോധിക്കും. ഓൺലൈൻ ചൂതാട്ടം മൂലമുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നതിനായി സംസ്ഥാനതല തന്ത്രവും സർക്കാർ രൂപീകരിക്കും. പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച ഗെയിമിങ് ആൻഡ് റേസിങ് മന്ത്രി ഡേവിഡ് ഹാരിസ്, ചൂതാട്ടവുമായി ബന്ധപ്പെട്ട ദോഷങ്ങൾ കുറയ്ക്കുന്നതിനൊപ്പം വ്യവസായത്തെയും അതിൽ ജോലി ചെയ്യുന്നവരെയും സംരക്ഷിക്കുന്നതിനാണ് പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. വ്യവസായ മേഖലയുമായും harm minimisation സംഘടനകളുമായും ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളുമായും സ്വകാര്യതാ വിദഗ്ധരുമായും ചർച്ച ചെയ്ത ശേഷമാണ് പരിഷ്കാരങ്ങൾ തയ്യാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ സാങ്കേതികവിദ്യ, കൂടുതൽ ശക്തമായ exclusion സംവിധാനങ്ങൾ, ശക്തമായ നിയന്ത്രണങ്ങൾ, harm reduction പ്രവർത്തനങ്ങൾക്കുള്ള അധിക ഫണ്ടിങ് എന്നിവ സംയോജിപ്പിച്ച് കൂടുതൽ സുരക്ഷിതമായ ചൂതാട്ട സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഹാരിസ് പറഞ്ഞു. 2028ൽ സംസ്ഥാനതല exclusion register നിലവിൽ വരുന്നതോടെ ചൂതാട്ടത്തിൽ നിന്ന് സ്വയം ഒഴിവാക്കിയവർക്കും വിലക്കപ്പെട്ടവർക്കും ഗെയിമിങ് വേദികളിൽ പ്രവേശിക്കുന്നത് തടയുന്നതിൽ മുഖം തിരിച്ചറിയൽ സംവിധാനം നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.