

സിഡ്‌നിയിലെ പടിഞ്ഞാറൻ മേഖലയിൽ 40-ലധികം കൗമാരക്കാരായ വിദ്യാർത്ഥികളുമായി പോയ ഒരു സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ നില ഗുരുതരമാണ്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എർസ്‌കൈൻ പാർക്ക് റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ ബസ് റോഡിൽ നിന്ന് തെന്നിമാറി മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഒരു ടീച്ചറും 11, 12 ക്ലാസുകളിലെ 41 വിദ്യാർത്ഥികളുമാണ് ബസിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. 50 വയസ്സ് പ്രായമുള്ള ഡ്രൈവർക്ക് അപകടത്തിന് മുമ്പ് മെഡിക്കൽ എപ്പിസോഡ് അനുഭവപ്പെട്ടതായി സംശയിക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് ആംബുലൻസ് വക്താവ് പറഞ്ഞു. ഡ്രൈവറെ ഗുരുതരാവസ്ഥയിൽ വെസ്റ്റ്മീഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.