സബ്‌സ്‌ക്രിപ്ഷൻ വില വർധന: ഉപഭോക്താക്കൾക്ക് പണം തിരിച്ചു നൽകുമെന്ന് മൈക്രോസോഫ്റ്റ്

2.7 ദശലക്ഷം ഓസ്ട്രേലിയൻ ഉപഭോക്താക്കളെ കമ്പനി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം.
microsoft.
മൈക്രോസോഫ്റ്റ് 360Web
Published on

അധികമായി ഈടാക്കിയ സബ്‌സ്‌ക്രിപ്ഷൻ തുക തിരികെ നല്കുമെന്ന് മൈക്രോസോഫ്റ്റ്.

ഓസ്ട്രേലിയൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായ ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) നടപടി ആരംഭിച്ചതിനെ തുടർന്നാണ് ഉപഭോക്താക്കൾക്ക് പണം തിരിച്ചു നൽകുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചത്. മൈക്രോസോഫ്റ്റ് 365 സബ്‌സ്‌ക്രിപ്ഷൻ വില വർധനയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയില്ലെന്നും ഇതുകാരണം ഉയർന്ന നിരക്കിലുള്ള പ്ലാനുകളിൽ തുടരേണ്ടതായി വന്ന 2.7 ദശലക്ഷം ഓസ്ട്രേലിയൻ ഉപഭോക്താക്കളെ കമ്പനി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം.

Also Read
കഴിവുകൾ ലോകം കാണട്ടെ, പുലരി വിക്ടോറിയയുടെ പാസ് 2026
microsoft.

വ്യാഴാഴ്ച പുറത്തിറങ്ങിയ സന്ദേശത്തിൽ മൈക്രോസോഫ്റ്റ് ഉപഭോക്താക്കളോട് ക്ഷമാപണം പ്രകടിപ്പിച്ച്, 2024 ഒക്ടോബറിൽ വില മാറ്റം വരുത്തുമ്പോൾ കൂടുതൽ വ്യക്തത പുലർത്തേണ്ടിയിരുന്നുവെന്ന് പറഞ്ഞു. കഴിഞ്ഞ ആഴ്ച ACCC മൈക്രോസോഫ്റ്റിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. മൈക്രോസോഫ്റ്റ് 365 Personalയും Familyയും പ്ലാനുകളിൽ Copilot AI ടൂൾ കൂട്ടിച്ചേർക്കുകയും അതിനോടൊപ്പം വിലയും ഉയർത്തുകയും ചെയ്തതിനു ശേഷമാണ് ഈ നടപടി.

മൈക്രോസോഫ്റ്റ് ഉപഭോക്താക്കളോട്, Copilot ഉൾപ്പെടുന്ന ഉയർന്ന നിരക്കുള്ള പ്ലാനിൽ തുടരുക, അല്ലെങ്കിൽ സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കുക എന്നിങ്ങനെയാണ് അറിയിച്ചത്.

എന്നാൽ, യാഥാർത്ഥ്യത്തിൽ Classic പ്ലാൻ എന്ന മൂന്നാമത്തെ ഓപ്ഷൻ ഉണ്ടായിരുന്നു — അതിന്റെ വിവരം കമ്പനി മറച്ചുവെച്ചുവെന്നാണ് ആരോപണം. കോപൈലറ്റ് ഇല്ലാതെ തന്നെ നിലവിലെ പ്ലാനുകൾ യഥാർത്ഥ വിലയിൽ നിലനിർത്താൻ കഴിയുമെന്ന് വെളിപ്പെടുത്താതെ മൈക്രോസോഫ്റ്റ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായി എസിസിസി അവകാശപ്പെട്ടു.

2025 അവസാനിക്കുന്നതിന് മുമ്പ് വിലകുറഞ്ഞ പ്ലാനുകളിലേക്ക് മടങ്ങാൻ തീരുമാനിച്ച വരിക്കാർക്ക് 30 ദിവസത്തിനുള്ളിൽ റീഫണ്ട് ലഭിക്കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au