തദ്ദേശീയ മോഡറേറ്റർമാരില്ല; ഓസ്‌ട്രേലിയൻ പാർലമെന്ററി സമിതിക്ക് മുന്നിൽ മെറ്റയ്‌ക്ക് കടുത്ത വിമർശനം

ഉള്ളടക്കങ്ങൾ പരിശോധിക്കുന്ന തങ്ങളുടെ കന്റന്റ് മൊഡറേറ്റർമാരിൽ തദ്ദേശീയരായ ആളുകൾ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സമ്മതിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
Meta
Meta
Published on

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗങ്ങളായ ഫസ്റ്റ് നേഷൻസ് ആളുകൾക്കെതിരെയുള്ള ഓൺലൈൻ വംശീയ അധിക്ഷേപങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ആഗോള സാങ്കേതിക ഭീമനായ മെറ്റയ്‌ക്കെതിരെ കടുത്ത വിമർശനം. വിഷയം അന്വേഷിക്കുന്ന ഓസ്‌ട്രേലിയൻ സെനറ്റ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായ കമ്പനി പ്രതിനിധികൾ, ഉള്ളടക്കങ്ങൾ പരിശോധിക്കുന്ന തങ്ങളുടെ കന്റന്റ് മൊഡറേറ്റർമാരിൽ തദ്ദേശീയരായ ആളുകൾ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സമ്മതിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

2023-ൽ ഓസ്‌ട്രേലിയയിൽ നടന്ന 'ഇൻഡിജീനസ് വോയ്‌സ്' റഫറണ്ടത്തിന് (Indigenous Voice to Parliament) ശേഷം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വംശീയ അധിക്ഷേപങ്ങൾ വൻതോതിൽ വർദ്ധിച്ചതായി ഓസ്‌ട്രേലിയൻ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയിലെ സാംസ്‌കാരിക പശ്ചാത്തലം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു മൊഡറേറ്റർ പോലുമില്ലാതെ കമ്പനി എങ്ങനെയാണ് വംശീയ അധിക്ഷേപങ്ങൾ തടയുന്നതെന്ന് സെനറ്റർ ജാന സ്റ്റെവാർട്ട് (Jana Stewart) ചോദിച്ചു. എന്നാൽ പ്രാദേശിക ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വംശീയ പരാമർശങ്ങൾ നീക്കം ചെയ്യാൻ കർശന നയങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നും മെറ്റ ഓസ്‌ട്രേലിയ പോളിസി ഹെഡ് മിയ ഗാർലിക് പ്രതികരിച്ചു.

Metro Australia
maustralia.com.au