ടോമി റോബിൻസൺ അഭിമുഖം വിവാദമായി; കാർൽ സ്റ്റെഫാനോവിച്ചിന്റെ ചാനൽ നൈനിലെ ഭാവി അനിശ്ചിതത്വത്തിൽ

പോഡ്കാസ്റ്റിന്റെ പ്രചാരണ വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി Keir Starmer നെ വിമർശിക്കുന്നതിനിടെ സ്റ്റെഫാനോവിച്ചും റോബിൻസണും തമ്മിൽ നടന്ന സംഭാഷണം വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.
കാർൽ സ്റ്റെഫാനോവിച്ചിന്റെ ചാനൽ നൈനിലെ ഭാവി അനിശ്ചിതത്വത്തിൽ
Published on

ഓസ്ട്രേലിയയിലെ പ്രമുഖ ടിവി അവതാരകനായ Karl Stefanovic ചാനൽ നൈനിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ. ബ്രിട്ടനിലെ വിവാദ തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസണെ തന്റെ പോഡ്കാസ്റ്റിൽ അഭിമുഖം ചെയ്തതിനെ തുടർന്നാണ് വിവാദം ഉയർന്നത്. ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബുധനാഴ്ച ചാനൽ നൈൻ സിഡ്നി ആസ്ഥാനത്ത് അടിയന്തര യോഗങ്ങൾ ചേർന്നു. ഇതിന് പിന്നാലെ സ്റ്റെഫാനോവിച്ചിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ നടന്നതായി അറിയുന്നു. എന്നാൽ ഇക്കാര്യത്തിൽ ചാനൽ നൈൻ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സ്റ്റെഫാനോവിച്ചിന്റെ സ്വകാര്യ പോഡ്കാസ്റ്റായ The Karl Stefanovic Show -ൽ ടോമി റോബിൻസൺ അതിഥിയായി എത്തിയിരുന്നു. ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ നിലപാടുകൾക്കും തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനും പേരുകേട്ട വ്യക്തിയാണ് റോബിൻസൺ. അദ്ദേഹം ഇം​ഗ്ളീഷ് ഡിഫൻസ് ലീ​ഗ് എന്ന സംഘടനയുടെ സഹസ്ഥാപകനുമാണ്.

Also Read
ടാസ്മാനിയയിൽ ആദ്യമായി 'സർപ്പന്റൈൻ ലീഫ്‌മൈനർ' കീടബാധ സ്ഥിരീകരിച്ചു; കർഷകർക്ക് ജാഗ്രതാ നിർദ്ദേശം
കാർൽ സ്റ്റെഫാനോവിച്ചിന്റെ ചാനൽ നൈനിലെ ഭാവി അനിശ്ചിതത്വത്തിൽ

പോഡ്കാസ്റ്റിന്റെ പ്രചാരണ വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി Keir Starmer നെ വിമർശിക്കുന്നതിനിടെ സ്റ്റെഫാനോവിച്ചും റോബിൻസണും തമ്മിൽ നടന്ന സംഭാഷണം വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. Keir Starmer നെതിരെ റോബിൻസൺ തുടങ്ങുന്ന വിമർശനം സ്റ്റെഫാനോവിച്ച് അപമാനകരമായ ഒരു വാക്ക് ഉപയോഗിച്ച് പൂർത്തിയാക്കുന്നതാണ് കൂടുതൽ വിവാദമായത്. വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുണ്ടായി. വിവാദം ശക്തമായതിനെ തുടർന്ന് പോഡ്കാസ്റ്റ് പിന്നീട് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കപ്പെട്ടു.

ചാനൽ നൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ പോഡ്കാസ്റ്റ് സ്റ്റെഫാനോവിച്ചിന്റെ സ്വതന്ത്ര നിർമ്മിതിയാണെന്നും അതിഥി തിരഞ്ഞെടുപ്പിലോ എഡിറ്റോറിയൽ തീരുമാനങ്ങളിലോ ചാനലിന് പങ്കില്ലെന്നും വ്യക്തമാക്കി. അതേസമയം വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും ചാനൽ അറിയിച്ചു. മാധ്യമ വിദഗ്ധരുടെ അഭിപ്രായത്തിൽ, കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ അവതാരകനെന്ന സ്റ്റെഫാനോവിച്ചിന്റെ ഇമേജിന് ഈ വിവാദം തിരിച്ചടിയായേക്കാം. കൂടുതൽ പ്രേക്ഷകരെ നേടാൻ വിവാദ വ്യക്തികളെ പോഡ്കാസ്റ്റിലേക്ക് ക്ഷണിക്കുന്ന പുതിയ പ്രവണതയാണ് ഇപ്പോൾ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, സ്റ്റെഫാനോവിച്ചിന്റെ പോഡ്കാസ്റ്റിൽ മുമ്പ് അതിഥിയായിരുന്ന Pauline Hanson അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. പോഡ്കാസ്റ്റ് നീക്കം ചെയ്തതിനെ അവർ വിമർശിക്കുകയും ചെയ്തു. സംഭവം ഓസ്ട്രേലിയൻ മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നിലവിൽ സ്റ്റെഫാനോവിച്ചിന്റെ ചാനൽ നൈൻ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം കാത്തിരിക്കുകയാണ്.

Metro Australia
maustralia.com.au