
സിഡ്നി: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓസ്ട്രേലിയക്ക് പുതിയ നേതൃത്വം. ഒ ഐ സി സി ഓസ്ട്രേലിയുടെ ദേശീയ പ്രസിഡന്റായി സിഡ്നിയിൽ നിന്നുള്ള ജിൻസൺ കുര്യനെയും ദേശീയ ജനറൽ സെക്രട്ടറിയായി ബ്രിസ്ബെയ്നിൽ നിന്നുള്ള ബൈജു ഇലഞ്ഞിക്കുടിയേയും തെരഞ്ഞെടുത്തു.
ദേശീയ വൈസ് പ്രസിഡന്റായി ബെന്നി കണ്ണമ്പുഴ (കാന്‍ബറ), മാമന് ഫിലിപ്പ് (ബ്രിസ്ബെയ്ന്‍), ശ്രീരേഖ സാജു (സിഡ്നി) എന്നിവരെയും ദേശീയ ട്രഷററായി അനീഷ് ഗോപുരത്തിങ്കലിനെയും (സിഡ്നി) തെരഞ്ഞെടുത്തു.
ദേശീയ സെക്രട്ടറിമാരായി ജോളി ജോസഫ് (സിഡ്നി), ഉര്‍മീസ് വാളൂരാന്‍ (പെര്‍ത്ത്), മോൻസി ജോർജ് (മെല്‍ബണ്‍), ഷാജി ഐസക്ക് (ഡാർവിന്), സേവ്യർ മാത്യു (ബ്രിസ്ബെയ്ൻ), പ്രശാന്ത് പദ്മനാഭൻ ഷോബിനാഥൻ (അഡലേഡ്), ജിബി ആന്റണി (ടാസ്മാനിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ നിർവഹക സമിതി അംഗങ്ങളായി സാജു ഓലിക്കര (സിഡ്നി), റൈയ്ഗൻ ജോസഫ് (മെല്‍ബണ്‍), റെജി കുരിയാക്കോസ് (ടാസ്മാനിയ), സുനിൽ തോമസ് (കാന്‍ബറ), സോബി ജോര്‍ജ് (ഡര്‍വിന്‍), മനോജ് ചാമി (മെല്‍ബണ്‍), ബിജു പുളിക്കാട്ട് (കാന്‍ബറ), ജിജി ആന്റണി (അഡലേഡ്), ലിയോ ഫെർണാണ്ടസ് (പെര്‍ത്ത്), ജിജോ വി.തോമസ് (ബ്രിസ്ബെയ്ൻ) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരായി ബിനോയ് അലോഷ്യസ് (ന്യൂസൗത്ത് വെയിൽസ്), കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ (വിക്ടോറിയ), ജിബിന്‍ തേക്കാനത്ത് (ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറി), ജിബി കൂട്ടുങ്കൽ (സൗത്ത് ഓസ്ട്രേലിയ), ജോൺ പിറവം (ക്യൂൻസ്ലാൻഡ്), ബിനോയ് പോൾ (വെസ്റ്റേൺ ഓസ്ട്രേലിയ), ദിനു പോൾ (നോർത്തേൺ ടെറിട്ടറി), വിനു വർഗീസ് (ടാസ്മാനിയ) എന്നിവരെയും തെരഞ്ഞെടുത്തു.