വിദേശ വിദ്യാർത്ഥികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിൽ വിലക്ക്; കടുത്ത കുടിയേറ്റ നിയന്ത്രണം

കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 3.37 ലക്ഷം വിദ്യാർത്ഥി വിസകളിൽ 46,000-ത്തോളം എണ്ണം ആശ്രിതർക്കും കുടുംബാംഗങ്ങൾക്കുമായിരുന്നു.
ഓസ്‌ട്രേലിയയിൽ കടുത്ത കുടിയേറ്റ നിയന്ത്രണം
ഓസ്‌ട്രേലിയയിൽ കടുത്ത കുടിയേറ്റ നിയന്ത്രണം ഓസ്‌ട്രേലിയയിൽ കടുത്ത കുടിയേറ്റ നിയന്ത്രണം
Published on

കാൻബറ: വിദേശ വിദ്യാർത്ഥികൾക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിൽ കർശന വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. നെറ്റ് ഓവർസീസ് മൈഗ്രേഷൻ (NOM) നിലവിലെ മൂന്ന് ലക്ഷത്തിൽ നിന്ന് 2028-ഓടെ 2.25 ലക്ഷമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി ടോണി ബർക്ക് അവതരിപ്പിക്കുന്ന പുതിയ കുടിയേറ്റ നയരേഖയിലാണ് ഈ സുപ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 3.37 ലക്ഷം വിദ്യാർത്ഥി വിസകളിൽ 46,000-ത്തോളം എണ്ണം ആശ്രിതർക്കും കുടുംബാംഗങ്ങൾക്കുമായിരുന്നു.

വിദ്യാർത്ഥികളുടെ ആകെ എണ്ണത്തിൽ മാറ്റം വരുത്തില്ലെങ്കിലും അവരുടെ കുടുംബാംഗങ്ങൾക്ക് വിസ അനുവദിക്കുന്നത് പൂർണ്ണമായും തടയും. കൂടാതെ, വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യം വിടാതെ മറ്റ് വിസകളിലേക്ക് മാറുന്ന 'വിസ ഹോപ്പിംഗ്' (Visa hopping) തടയാനും ബ്രിഡ്ജിംഗ് വിസയിൽ തുടരുന്നവരുടെ തൊഴിൽ അവകാശങ്ങൾ വെട്ടിച്ചുരുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പൗരന്മാർക്ക് വീടുകൾ ഉറപ്പാക്കാനും സേവന മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാനുമാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു.

Metro Australia
maustralia.com.au