ചൂടുവെള്ളത്തിലെ 5 മിനിറ്റ് കുളി പാരയായി; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവതിക്ക് പിഴ വീണത് 1.3 ലക്ഷം രൂപ!

കുളിക്കുന്ന സമയത്ത് ബാത്ത്റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ ഓണാക്കാൻ മറന്നുപോയതാണ് വിനയായത്.
ചൂടുവെള്ളത്തിലെ 5 മിനിറ്റ് കുളി പാരയായി; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവതിക്ക് പിഴ വീണത് 1.3 ലക്ഷം രൂപ!
Image: sorandomvamika/ Instagram
Published on

സിഡ്‌നി: വെറും അഞ്ച് മിനിറ്റ് നേരം ചൂടുവെള്ളത്തിൽ കുളിച്ചതിന് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് പിഴയായി നൽകേണ്ടി വന്നത് 1,900 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1.3 ലക്ഷം രൂപ). കുളിക്കുന്നതിനിടെ മുറിയിൽ ഉയർന്ന ചൂടുനീരാവി (Steam) ഫയർ അലാറം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തിയതോടെയാണ് വാമിക എന്ന യുവതിക്ക് ലക്ഷങ്ങളുടെ പണി കിട്ടിയത്. സംഭവം യുവതി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

കുളിക്കുന്ന സമയത്ത് ബാത്ത്റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ ഓണാക്കാൻ മറന്നുപോയതാണ് വിനയായത്. കുളികഴിഞ്ഞ് അലാറം കേട്ടെങ്കിലും പതിവ് മോക്ക് ഡ്രിൽ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 25 മിനിറ്റിനു ശേഷം താഴെ ഇറങ്ങി നോക്കിയപ്പോഴാണ് അപ്പാർട്ട്‌മെന്റിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചതായും ഫയർഫോഴ്‌സ് എത്തിയതായും മനസ്സിലായത്. സംശയങ്ങൾക്കൊടുവിൽ ഫയർ അലാറം അടിച്ചതിന് പിന്നിൽ തന്റെ കുളിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് തെറ്റായ മുന്നറിയിപ്പിനുള്ള വൻ തുക യുവതിക്ക് പിഴയടക്കേണ്ടി വന്നത്,.

Metro Australia
maustralia.com.au