ഓസ്‌ട്രേലിയയിലെ ജീവിതച്ചെലവ് എത്ര? പ്രതിമാസ ചെലവ് ₹2.6 ലക്ഷമെന്ന് സിഡ്‌നിയിലെ ഇന്ത്യൻ യുവാവ്

സിഡ്‌നിയിൽ മാന്യമായി ജീവിക്കാൻ പ്രതിമാസം ഏകദേശം 3,900 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 2.6 ലക്ഷം രൂപ) ചെലവ് വരുമെന്ന് ഗൗതം വ്യക്തമാക്കുന്നു.
 Indian Man Reveals Cost of Living in Australia
Tyler Duston/ Unsplash
Published on

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തിലെ യഥാർത്ഥ ജീവിതച്ചെലവും സമ്പാദ്യവും വ്യക്തമാക്കി ഇന്ത്യൻ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിഡ്‌നിയിൽ സൈക്കോസോഷ്യൽ റിസ്ക് കൺസൾട്ടന്റായി ജോലി ചെയ്യുന്ന ദിവ്യജ് ഗൗതം (@psych.actually) എന്ന യുവാവാണ് 18 ദിവസത്തിനകം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെ തന്റെ പ്രതിമാസ വരുമാനത്തിന്റെയും ചെലവുകളുടെയും കൃത്യമായ കണക്കുകൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. സിഡ്‌നിയിൽ മാന്യമായി ജീവിക്കാൻ പ്രതിമാസം ഏകദേശം 3,900 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 2.6 ലക്ഷം രൂപ) ചെലവ് വരുമെന്ന് ഗൗതം വ്യക്തമാക്കുന്നു.

തുടക്കത്തിൽ ഇന്ത്യൻ പലചരക്ക് കടയിൽ ആഴ്ചയിൽ 500 ഡോളർ വേതനത്തിൽ ജോലി ചെയ്ത ദിവ്യജ്, പിന്നീട് റീട്ടെയിൽ മേഖലയിലേക്ക് മാറുകയും സ്വന്തം കൺസൾട്ടൻസി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. ഇതോടെ നികുതി കഴിച്ചുള്ള പ്രതിമാസ വരുമാനം 7,500 ഡോളറായി (ഏകദേശം ₹5 ലക്ഷം) ഉയർന്നു. ഇതിൽ വാടകയിനത്തിൽ $2,400 (₹1.62 ലക്ഷം), യൂട്ടിലിറ്റികൾക്ക് $350 (₹24,000), പലചരക്ക് സാധനങ്ങൾക്ക് $500 (₹34,000), ജിമ്മിന് $100, വിനോദങ്ങൾക്ക് $500–$600 എന്നിങ്ങനെയാണ് ചെലവാകുന്നത്. എല്ലാ ചെലവുകൾക്കും ശേഷം മാസം തോറും 3,600 ഡോളറോളം (ഏകദേശം ₹2.4 ലക്ഷം) മിച്ചം പിടിക്കാൻ സാധിക്കാറുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.

Metro Australia
maustralia.com.au