ഇൻസ്റ്റാഗ്രാം ചിത്രങ്ങളും AIയും ഉപയോഗിച്ച് വീട് കണ്ടെത്തി; കവർച്ച നടത്തിയ ഫ്രഞ്ച് സംഘം പിടിയിൽ

കാൻബറയിലെ വീട് ലക്ഷ്യമിട്ട് ചാറ്റ്ജിപിടി ഉപയോഗിച്ച് ലൊക്കേഷൻ കണ്ടെത്തുകയും കോടിക്കണക്കിന് രൂപയുടെ വാച്ചുകളും ബാഗുകളും ആഭരണങ്ങളും കവർച്ച നടത്തുകയും ചെയ്ത നാലംഗ സംഘമാണ് സിഡ്‌നിയിൽ പോലീസിന്റെ പിടിയിലായത്
Published on

കാൻബറ: ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഇൻസ്റ്റാഗ്രാം ചിത്രങ്ങളും ദുരുപയോഗം ചെയ്ത് ആഡംബര വസതി കണ്ടെത്തി വൻ കവർച്ച നടത്തിയ ഫ്രഞ്ച് പൗരന്മാരുടെ വിവരങ്ങൾ കോടതി രേഖകളിലൂടെ പുറത്ത്. കാൻബറയിലെ വീട് ലക്ഷ്യമിട്ട് ചാറ്റ്ജിപിടി (ChatGPT) ഉപയോഗിച്ച് ലൊക്കേഷൻ കണ്ടെത്തുകയും കോടിക്കണക്കിന് രൂപയുടെ വാച്ചുകളും ബാഗുകളും ആഭരണങ്ങളും കവർച്ച നടത്തുകയും ചെയ്ത നാലംഗ സംഘമാണ് സിഡ്‌നിയിൽ പോലീസിന്റെ പിടിയിലായത്. ഇല്യാസ് അബ്ദുൽഖാദർ, മുഹമ്മദ് അബ്ദുൽഖാദർ, മുഹമ്മദ് നൈമി, അന്റോണി വോയ്സിൻ എന്നിവരാണ് കുറ്റസമ്മതം നടത്തിയത്.

വീട്ടുടമ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ആഡംബര വസ്തുക്കളുടെ ചിത്രങ്ങളിലെ ലാൻഡ്മാർക്കുകളാണ് പ്രതികൾ തെരച്ചിലിനായി ഉപയോഗിച്ചത്. ചിത്രങ്ങളിലെ ചെറി ബ്ലോസം മരങ്ങളും ബ്ലാക്ക് മൗണ്ടൻ ടവറും കാൻബറയിലാണ് ഉള്ളതെന്ന് എഐ വഴി മനസ്സിലാക്കിയ സംഘം, ടെന്നീസ് കോർട്ടും സ്വിമ്മിംഗ് പൂളുമുള്ള വസതികൾ ചാറ്റ്ജിപിടി വഴി തിരഞ്ഞ് വീട് കൃത്യമായി കണ്ടെത്തുകയായിരുന്നു. തുടർന്ന് തായ്‌ലൻഡിൽ നിന്ന് സിഡ്‌നിയിലെത്തി വീട് കുത്തിത്തുറന്ന് കവർച്ച നടത്തുകയായിരുന്നു. 9,15,000 ഡോളർ വിലമതിക്കുന്ന വസ്തുക്കൾ പോലീസ് വീണ്ടെടുത്തെങ്കിലും, 5 ദശലക്ഷം ഡോളർ വിലമതിക്കുന്ന 'റിച്ചാർഡ് മില്ലെ' (Richard Mille) വാച്ച് ഉൾ

Metro Australia
maustralia.com.au