മുതിർന്ന ലിബറൽ പാർട്ടി നേതാവും മുൻ മന്ത്രിയുമായ ബ്രൂസ് ബെയർഡ് അന്തരിച്ചു

സംസ്ഥാന-ഫെഡറൽ പാർലമെന്റുകളിൽ ദീർഘകാലം ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഏറെ ആദരിക്കപ്പെട്ട നേതാക്കളിലൊരാളായിരുന്നു.
former Australian Politician Bruce Baird Passes Away
ബ്രൂസ് ബെയർഡ്Lateline
Published on: 

സിഡ്‌നി: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവും മുൻ ലിബറൽ പാർട്ടി നേതാവുമായ ബ്രൂസ് ബെയർഡ് (84) അന്തരിച്ചു. ന്യൂ സൗത്ത് വെയിൽസ് (NSW) മുൻ പ്രീമിയർ മൈക്ക് ബെയർഡ്, പ്രശസ്ത മാധ്യമപ്രവർത്തക ജൂലിയ ബെയർഡ് എന്നിവരുടെ പിതാവാണ്. സംസ്ഥാന-ഫെഡറൽ പാർലമെന്റുകളിൽ ദീർഘകാലം ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഏറെ ആദരിക്കപ്പെട്ട നേതാക്കളിലൊരാളായിരുന്നു.

ബ്രൂസ് ബെയർഡിന്റെ വിയോഗത്തിൽ എൻഎസ്ഡബ്ല്യു ലിബറൽ പാർട്ടി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പാർട്ടിയുടെ കരുത്തുറ്റ നെടുംതൂണായിരുന്ന അദ്ദേഹം സംസ്ഥാനത്തെയും രാജ്യത്തെയും ജനങ്ങൾക്കായി നിസ്തുലമായ സംഭാവനകളാണ് നൽകിയതെന്ന് പാർട്ടി വക്താവ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും പാർട്ടി നേതൃത്വം അറിയിച്ചു.

Metro Australia
maustralia.com.au