
സിഡ്നി: ദീപാവലി എന്നാൽ ദീപങ്ങളുടെ ആഘോഷമാണ്. വിളക്കുകൾ തെളിയിച്ചും വൈദ്യുതാലങ്കാരങ്ങൾ നടത്തിയും നാടും നഗരവും ഒരുപോവെ തിളങ്ങി നിൽക്കുന്ന കാലമാണിത്. ഈ കാഴ്ചകൾ ഇന്ത്യയുടെ ഏതുഭാഗത്തു കണ്ടാലും അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ വീടുകളുടെ മുന്നിലെല്ലാം അതിമനോഹരമായി ദീപാലങ്കാരങ്ങൾ നടത്തി ഇന്‍റർനെറ്റ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഇന്ത്യക്കാർ.
'indians._in_europe എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ആണ് രണ്ട് ദിവസം മുൻപ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിന്റെ വിശദാംശങ്ങളും ആധികാരികതയും സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും സ്ഥലം ഓസ്ട്രേലിയ തന്നെയാണെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യൻ കുടുംബങ്ങൾ ശ്രീരാമന്റെയും ഹനുമാന്റെയും രൂപങ്ങളാണ് അലങ്കാരത്തിൽ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. 432K-ത്തിലധികം പേർ പോസ്റ്റിൽ റിയാക്ട് ചെയ്തിട്ടുണ്ട്,
ഓസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ വീടുകൾ എന്നാണ് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയക്കാർക്ക് താങ്ങാൻ കഴിയാത്തപ്പോൾ നിങ്ങൾ എല്ലാവരും എങ്ങനെയാണ് ഓസ്‌ട്രേലിയയിൽ ഇതുപോലുള്ള വീടുകൾ വാങ്ങാൻ സാധിക്കുന്നതെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ഇവിടെ വീട് അലങ്കരിക്കൽ മത്സരം നടക്കുന്നതായി തോന്നുന്നുവെന്ന് വേറൊരാൾ കമന്‍റ് ചെയ്തു. അവർ അവിടെ പൗരബോധം പിന്തുടരുന്നിടത്തോളം കാലം ഇത് നല്ലതാണ്,” മറ്റൊരാൾ കൂട്ടിച്ചേർത്തു.