
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രാർത്ഥനകളും പൂജകളും യാത്രകളും ഒക്കെയായി പലരും പലവിധത്തിലാണ് ദീപാവലി കൊണ്ടാടുന്നത്. ഇന്ത്യക്കാർ ലോകത്തിന്‍റെ ഏതൊക്കെ ഭാഗങ്ങളിലുണ്ടോ, അവിടെയൊക്ക ദീപാവലി ആഘോഷിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഓസ്ട്രേലിയയിലും സ്ഥിതി വ്യത്യസ്തമൊന്നുമല്ല. ആഘോഷങ്ങൾ ഇവിടെ നേരത്തേതന്നെ തുടങ്ങിക്കഴിഞ്ഞു.
കമ്യൂണിറ്റികൾ ചേർന്നുള്ള ആഘോഷങ്ങൾക്കൊപ്പം വീടുകളില് ദീപാലങ്കാരങ്ങൾ നടത്തിയുള്ള പരിപാടികളും ഇവിടെ സജീവമാണ്, എന്നാൽ പലരുടെയും സംശയം ഓസ്ട്രേലിയയിൽ എന്നാണ് ദീപാവലി ആഘോഷിക്കുന്നത് എന്നതാണ്. ഇന്ത്യയില‍് ഒക്ടോബർ 20 തിങ്കളാഴ്ചയാണ് ദീപാവലി ആഘോഷം. എന്നാൽ ഒക്ടോബർ 21 ചൊവ്വാഴ്ചയാണ് ഇവിടുത്തെ ദീപാവലി ആഘോഷം.
കാർത്തിക മാസത്തിലെ അമാവാസ്യ തിഥിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ തിഥി ഒക്ടോബർ 20ന് വൈകി ആരംഭിച്ച് പിറ്റേന്ന് രാത്രി വരെ നീണ്ടുനിൽക്കുന്നു. അതനുസരിച്ച് ഒക്ടോബർ 21 നാണ് ദീപാവലി ആഘോഷിക്കേണ്ടത്.
സിഡ്നിയിൽ ലക്ഷ്മി പൂജാ മുഹൂർത്തം 21 ന് വൈകിട്ട് 7.13 മുതൽ രാത്രി 9.24 വരെയാണ്.