ഓസ്ട്രേലിയയിലെ ഒക്ടോബർ മാസത്തിലെ താപനില റെക്കോർഡിലേക്ക്

ഇത് ഒക്ടോബർ മാസത്തിലെ റെക്കോർഡ് താപനിലയേക്കാൾ 15 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.
Perth Weekend Weather
ഓസ്ട്രേലിയ കാലാവസ്ഥImmo Wegmann/ Unsplash
Published on

ഓസ്ട്രേലിയയിലെ ഒക്ടോബർ മാസത്തിലെ താപനില റെക്കോർഡിലേക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൽ താപനില ഇതിനോടകം തന്നെ പതിവില്ലാത്ത വിധത്തിൽ ഉയർന്നിട്ടുണ്ട്. ഇത് ഒക്ടോബർ മാസത്തിലെ റെക്കോർഡ് താപനിലയേക്കാൾ 15 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

അഡിലെയ്ഡ്, മെൽബൺ, സിഡ്നി, കാൻബറ തുടങ്ങിയ നഗരങ്ങളിൽ ഒക്ടോബറിലെ ഏറ്റവും ചൂടേറിയ ദിവസങ്ങൾ രേഖപ്പെടുത്താനാണ് സാധ്യത. വസന്തത്തിന്റെ മധ്യത്തിലെ അസാധാരണമാംവിധം തീവ്രമായ ചൂട് വ്യാഴാഴ്ച അഡലെയ്ഡിലെയും മെൽബണിലെയും പ്രാന്തപ്രദേശങ്ങളെ 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തിച്ചു. വെള്ളിയാഴ്ച പടിഞ്ഞാറൻ സിഡ്‌നിയിലെ പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിരുന്നു. തിങ്കളാഴ്ച 37 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നാണ് പ്രവചനം.

Also Read
ആഗിരണം ചെയ്യുന്നതിനേക്കാൾ കൂടുതൽ കാർബൺ പുറന്തള്ളുന്ന മഴക്കാടുകൾ ഓസ്ട്രേലിയയിൽ
Perth Weekend Weather

1946 ലെ ഒക്ടോബറിലെ തലസ്ഥാനത്തിന്റെ റെക്കോർഡായ 32.7 ഡിഗ്രി സെൽഷ്യസിനെ വെല്ലുവിളിച്ച് തിങ്കളാഴ്ച കാൻബറ 33 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ടിഞ്ഞാറൻ ഓസ്ട്രേലിയയിലും തെക്കൻ സംസ്ഥാനങ്ങളിലും 46°C വരെ ഉയരുന്ന താപനിലയും തീപിടിത്ത സാധ്യതയും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au