ഔദ്യോഗിക റിപ്പോർട്ടിൽ എഐ പിഴവുകൾ; ഡെലോയിറ്റ് ഓസ്‌ട്രേലിയൻ ഗവൺമെന്റിന് പണം തിരികെ നൽകും

കമ്പനി പിശകുകൾക്ക് എഐ നേരിട്ട് കാരണമായിരുന്നില്ലെന്നും ഡെലോയിറ്റ് വ്യക്തമാക്കി.
Deloitte
ഡെലോയിറ്റ്
Published on

സിഡ്നി: ഓസ്‌ട്രേലിയൻ സർക്കാരിന്റെ “ഫ്യൂച്ചർ മേഡ് ഇൻ ഓസ്‌ട്രേലിയ” പദ്ധതിയെക്കുറിച്ചുള്ള വിലയിരുത്തൽ റിപ്പോർട്ടിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾ ഉപയോഗിച്ചതായി സമ്മതിച്ചതായി ഡിലോയിറ്റ് സമ്മതിച്ചു. ഇതിനെതുടർന്ന് ആഗോള കൺസൾട്ടിംഗ് കമ്പനിയായ ഡിലോയിറ്റ് സർക്കാർ നൽകിയ 440,000 ഡോളർ ഫീസിന്റെ ഒരു ഭാഗം ഓസ്‌ട്രേലിയൻ സർക്കാരിന് തിരികെ നൽകാൻ സമ്മതിച്ചു

2024-ൽ തൊഴിൽ വകുപ്പ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ഐടി സംവിധാനത്തെയും ലക്ഷ്യമിട്ട അനുസരണ ചട്ടങ്ങളെയും വിലയിരുത്താൻ ഡിലോയിറ്റിനെ ഏൽപ്പിച്ചിരുന്നു. അതിനുശേഷം പുറത്തിറക്കിയ അന്തിമ റിപ്പോർട്ടിൽ നിലവിലില്ലാത്ത വ്യക്തികളെ പരാമർശിക്കുന്ന അക്കാദമിക് അവലംബങ്ങളും ഫെഡറൽ കോടതി വിധിയിൽ നിന്നുള്ള കെട്ടിച്ചമച്ച ഉദ്ധരണിയും ഉൾപ്പെടെ നിരവധി പിശകുകൾ ഉള്ളതായി കണ്ടെത്തി.

Also Read
യൂറോപ്പിനായുള്ള പുതിയ അന്താരാഷ്ട്ര യാത്രാ നിയമങ്ങൾ വരുന്നു, യാത്രകൾ ഇനി മാറും
Deloitte

തുടർന്ന് വകുപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതുക്കിയ റിപ്പോർട്ടിൽ 12-ൽ അധികം വ്യാജ ഉദ്ധരണികളും ഫുട്‌നോട്ടുകളും നീക്കംചെയ്ത്, ടൈപ്പോഗ്രാഫിക്കൽ പിശകുകൾ തിരുത്തി. പിശകുകൾ ആദ്യം കണ്ടെത്തിയ ഓസ്‌ട്രേലിയൻ വെൽഫെയർ അക്കാദമിക് ഡോ. ക്രിസ്റ്റഫർ റഡ്ജ്പറയുന്നതിനുസരിച്ച് റിപ്പോർട്ടിൽ എഐ “ഹാല്യൂസിനേഷൻ” പിശകുകൾ ഉണ്ടായിരുന്നു — അതായത് എഐ യന്ത്രങ്ങൾ അപൂർണ്ണമായ വിവരങ്ങൾ നിറയ്ക്കുന്നതിനോ തെറ്റായി വ്യാഖ്യാനിക്കുന്നതിനോ കാരണമായ തെറ്റായ ഡാറ്റ സൃഷ്ടിക്കുന്ന സാഹചര്യം.

അതേസമയം, ഡെലോയിറ്റ് എഐ ഉപയോഗിച്ചതായി സമ്മതിച്ചെങ്കിലും, അത് പ്രാരംഭ ഡ്രാഫ്റ്റിംഗ് ഘട്ടങ്ങളിൽ മാത്രമാണ് ഉപയോഗിച്ചതെന്നും അന്തിമ ഉൽപ്പന്നം മനുഷ്യ വിദഗ്ധർ വിശദമായി പരിശോധിച്ചതാണന്നും വ്യക്തമാക്കി. എഐ ഉപയോഗം റിപ്പോർട്ടിന്റെ "സാരമായ ഉള്ളടക്കം, കണ്ടെത്തലുകൾ, അല്ലെങ്കിൽ ശുപാർശകൾ" എന്നിവയെ ബാധിച്ചിട്ടില്ലെന്ന് കമ്പനി ഊന്നിപ്പറഞ്ഞു. യഥാർത്ഥ റിപ്പോർട്ടിലെ പിഴവുകൾ നേരിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതല്ലെന്നും ഡെലോയിറ്റ് വ്യക്തമാക്കി. പിന്നീട് പുതിയ പതിപ്പിൽ പുതിയ ഡെലോയിറ്റ് തങ്ങളുടെ ഗവേഷണ രീതിശാസ്ത്രത്തിൽ ഒരു ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം, പ്രത്യേകിച്ച് ഒരു വലിയ ഭാഷാ മോഡൽ (Azure OpenAI GPT-4o) ഉപയോഗിച്ചതായി ഔപചാരികമായി വെളിപ്പെടുത്തി.

Also Read
ക്വീൻസ്‌ലാൻഡിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 10.8% കുറഞ്ഞു
Deloitte

ഡിലോയിറ്റ് വിശദീകരിച്ചതനുസരിച്ച്, എഐ പ്രാഥമിക ഡ്രാഫ്റ്റിംഗിന് മാത്രം ഉപയോഗിച്ചുവെന്നും അന്തിമ റിപ്പോർട്ട് മനുഷ്യ വിദഗ്ധർ നിരീക്ഷിച്ചും തിരുത്തിയുമാണെന്നും അറിയിച്ചു. കമ്പനി പിശകുകൾക്ക് എഐ നേരിട്ട് കാരണമായിരുന്നില്ലെന്നും വ്യക്തമാക്കി.

തുടർന്ന് വകുപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതുക്കിയ റിപ്പോർട്ടിൽ 12-ൽ അധികം വ്യാജ ഉദ്ധരണികളും ഫുട്‌നോട്ടുകളും നീക്കംചെയ്ത്, ടൈപ്പോഗ്രാഫിക്കൽ പിശകുകൾ തിരുത്തി

ഡിലോയിറ്റ് വിശദീകരിച്ചതനുസരിച്ച്, എഐ പ്രാഥമിക ഡ്രാഫ്റ്റിംഗിന് മാത്രം ഉപയോഗിച്ചുവെന്നും അന്തിമ റിപ്പോർട്ട് മനുഷ്യ വിദഗ്ധർ നിരീക്ഷിച്ചും തിരുത്തിയുമാണെന്നും അറിയിച്ചു. കമ്പനി പിശകുകൾക്ക് എഐ നേരിട്ട് കാരണമായിരുന്നില്ലെന്നും വ്യക്തമാക്കി. പണം തിരികെ നൽകാനുള്ള പ്രക്രിയ പുരോഗമിക്കുകയാണെന്നും ഭാവിയിൽ സർക്കാർ കരാറുകളിൽ എഐ ഉപയോഗത്തിന് കൂടുതൽ കർശന മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തുമെന്നും തൊഴിൽ വകുപ്പ് വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au