ക്രിസ്മസ് കാലാവസ്ഥ: ചിലയിടങ്ങളിൽ കനത്ത ചൂട്, ചിലയിടങ്ങളിൽ മഴയും ഉഷ്ണമേഖല ചുഴലിക്കാറ്റ് സാധ്യതയും

ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ വരെ ക്രിസ്മസ് ദിനത്തിൽ തെളിഞ്ഞ പകൽ അനുഭവപ്പെട്ടും
Australia Weather Alert
ഓസ്ട്രേലിയയിലെ ക്രിസ്മസ് ദിന കാലാവസ്ഥNikolay Hristov/ Unsplash
Published on

ക്രിസ്മസ് ദിനത്തിലേക്ക് ഇനി ഒമ്പത് ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ, ഓസ്‌ട്രേലിയയിൽ കാലാവസ്ഥ പ്രവചനങ്ങൾ കൂടുതൽ കൃത്യതയിലേക്ക് കടന്നിരിക്കുകയാണ്. വിവിധ കാലാവസ്ഥാ ഏജൻസികളുടെ മാതൃകകൾ തമ്മിലുള്ള ഉയർന്ന സാമ്യം കാരണം ഇത്തവണ ക്രിസ്മസ് ദിന പ്രവചനത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യതയുള്ളതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെക്കൻ സംസ്ഥാനങ്ങളിൽ പൊതുവേ സ്ഥിരതയുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഗ്രേറ്റ് ഓസ്‌ട്രേലിയൻ ബൈറ്റ് പ്രദേശത്ത് രൂപപ്പെടുന്ന ഉയർന്ന മർദ്ദ സംവിധാനം ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ വരെ ക്രിസ്മസ് ദിനത്തിൽ തെളിഞ്ഞ ആകാശം നൽകുമെന്നാണ് സൂചന.

Also Read
ടാസ്മാനിയയിലെ അടിയന്തര വിഭാഗങ്ങൾ രാജ്യത്ത് ഏറ്റവും പിന്നിൽ;
Australia Weather Alert

ഹോബാർട്ടിൽ 23, 24 തീയതികളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, ക്രിസ്മസ് ദിനത്തിൽ കാലാവസ്ഥ ശാന്തമാകുമെന്നാണ് പ്രവചനം. മെൽബൺ, സിഡ്നി നഗരങ്ങളിൽ കടൽക്കാറ്റ് കാരണം ഇടയ്ക്കിടെ ചെറിയ മഴ ഉണ്ടാകാമെങ്കിലും കനത്ത മഴ പ്രതീക്ഷിക്കുന്നില്ല.

അതേസമയം, വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരങ്ങളിൽ വീണ്ടും ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ട്. പെർത്തിൽ ക്രിസ്മസ് ദിനത്തിൽ താപനില 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്നാണാണ് മുന്നറിയിപ്പുകൾ പറയുന്ന്.

വടക്കൻ ഓസ്‌ട്രേലിയയിൽ കാലാവസ്ഥ കൂടുതൽ അസ്ഥിരമായിരിക്കും. ക്വീൻസ്‌ലാൻഡിൽ ക്രിസ്മസിന് മുൻപ് വ്യാപകമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഡാർവിനിലും കിംബർലി മേഖലയിലും ഉഷ്ണമേഖലാ മഴയും ഇടിമിന്നലും സാധാരണമായിരിക്കും. എന്നിരുന്നാലും, ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au