20 വർഷത്തിന് ശേഷം ബ്രിട്ടീഷ് എയർവേയ്‌സ് മടങ്ങിയെത്തുന്നു; മെൽബൺ - ലണ്ടൻ സർവീസ് 2027 മുതൽ

2006-ൽ മെൽബണിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ച യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഈ ദേശീയ വിമാനക്കമ്പനി 2027 ജനുവരി 11 മുതലാണ് പ്രതിദിന സർവീസുകൾ പുനരാരംഭിക്കുന്നത്
മെൽബൺ - ലണ്ടൻ സർവീസ് 2027 മുതൽ
മെൽബൺ - ലണ്ടൻ സർവീസ് 2027 മുതൽ(Google)
Published on

മെൽബൺ: ആഗോള വ്യോമയാന രംഗത്ത് ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രിട്ടീഷ് എയർവേയ്‌സ് മെൽബണിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നു. 2006-ൽ മെൽബണിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ച യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഈ ദേശീയ വിമാനക്കമ്പനി 2027 ജനുവരി 11 മുതലാണ് പ്രതിദിന സർവീസുകൾ പുനരാരംഭിക്കുന്നത്. ക്വാലാലംപുർ വഴി ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്കായിരിക്കും ഈ യാത്ര. ബോയിംഗ് ഡ്രീംലൈനർ 787-9 വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

Also Read
ഇന്ധനവിലയും ഖനനപ്രതിസന്ധിയും; ഇറാൻ യുദ്ധം വെസ്റ്റേൺ ഓസ്‌ട്രേലിയയെ ബാധിക്കുന്നത് ഇങ്ങനെ
മെൽബൺ - ലണ്ടൻ സർവീസ് 2027 മുതൽ

ഒസ്‌ട്രേലിയയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക യുകെ വിമാനക്കമ്പനിയാണ് ഇപ്പോൾ ബ്രിട്ടീഷ് എയർവേയ്‌സ്. വിക്ടോറിയ, ടാസ്മാനിയ, സൗത്ത് ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ബിസിനസ് ഗ്രൂപ്പുകൾക്കും പുതിയ സർവീസ് വലിയ സൗകര്യമാകും. മെൽബണിൽ ഏറ്റവും കൂടുതൽ ബ്രിട്ടീഷ് പ്രവാസികൾ താമസിക്കുന്നു എന്നതും ലണ്ടനിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്.

മെൽബൺ വിമാനത്താവളത്തിലേക്ക് ബ്രിട്ടീഷ് എയർവേയ്‌സിനെ സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് എയർപോർട്ട് സിഇഒ ലോറി അർഗസ് പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെൽബൺ എയർപോർട്ട് നിലവിൽ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച യാത്രാ ഹബ്ബായി മാറിക്കഴിഞ്ഞു. പുതിയ സർവീസിലൂടെ യൂറോപ്പിലേക്കും മറ്റ് ആഗോള നഗരങ്ങളിലേക്കും കൂടുതൽ കണക്റ്റിവിറ്റി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Metro Australia
maustralia.com.au