

സിഡ്നി: ബോണ്ടി ബീച്ചിൽ ഞായറാഴ്ച നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട റബ്ബി ഈലായ് ഷ്ലാംഗറിന്റെ ശവസംസ്കാരം ഇന്ന് നടക്കും. റബ്ബിയുടെ ശവസംസ്കാര ചടങ്ങുകൾക്കായി ഇന്ന് രാവിലെ ബോണ്ടി സിനഗോഗിൽ വലിയ ജനക്കൂട്ടം ഒത്തുകൂടുമെന്ന് പ്രതീക്ഷിക്കുന്നു. ബോണ്ടിയിലെ ചബാദ് മിഷന്റെ തലവനായി 18 വർഷമായി സേവനമനുഷ്ഠിച്ചിരുന്ന റബ്ബി ഈലായ് ഷ്ലാംഗറിന് ഭാര്യയെയും രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ചെറിയ കുട്ടികളും ഉണ്ട്.
ബോണ്ടിയിലെ ചബാദ്, 105 വെല്ലിംഗ്ടൺ സ്ട്രീറ്റിൽ രാവിലെ 10.30 നാണ് ശവസംസ്കാര ചടങ്ങുകള് ആരംഭിക്കുക, എൻഎസ്‌ഡബ്ല്യു ജ്യൂസ് ബോർഡ് ഓഫ് ഡെപ്യൂട്ടീസും ഓസ്‌ട്രേലിയൻ ജൂ എക്സിക്യൂട്ടീവ് കൗൺസിലും ചടങ്ങുകൾക്ക്വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നാണ് കരുതുന്നത്,
അതേസമയം, ബോണ്ടി ബീച്ചിൽ അന്വേഷണം തുടരുന്നതിനാൽ ഇന്ന് ബീച്ച് അടച്ചിടുമെന്ന് വേവർലി മേയർ നെമേഷ് വിൽ ഇന്ന് രാവിലെ എബിസി ന്യൂസ് ചാനലിനോട് പറഞ്ഞു. ഞായറാഴ്ച വരെ പവലിയൻ അടച്ചിടും.