നേപ്പാൾ മിന്നൽ പ്രളയം: കാണാതായ ഉറ്റവരെ തേടി ബന്ധുക്കൾ ; തിരച്ചിൽ വൈകുന്നതിൽ പ്രതിഷേധം

ഔദ്യോഗിക രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ നേപ്പാൾ-ഓസ്‌ട്രേലിയൻ അധികൃതർ പരാജയപ്പെട്ടുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
നേപ്പാൾ മിന്നൽ പ്രളയം: കാണാതായ ഉറ്റവരെ തേടി ബന്ധുക്കൾ ; തിരച്ചിൽ വൈകുന്നതിൽ പ്രതിഷേധം
Reuters: Francis Mascarenhas
Published on

കാഠ്മണ്ഡു: നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ നേരിട്ട് കണ്ടെത്താൻ ദുരന്തമേഖലയിലേക്ക് തിരിച്ച് ഓസ്‌ട്രേലിയൻ കുടുംബങ്ങൾ. കൈലാഷ് മാനസസരോവർ തീർത്ഥാടനത്തിന് പോയ ഭവിൻകുമാർ റാവൽ ഉൾപ്പെടെ കാണാതായ 38 ഓസ്‌ട്രേലിയൻ പൗരന്മാരുടെ ബന്ധുക്കളാണ് വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടർന്ന് നേരിട്ട് കാഠ്മണ്ഡുവിലെത്തി അന്വേഷണം നടത്തുന്നത്.

ഔദ്യോഗിക രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ നേപ്പാൾ-ഓസ്‌ട്രേലിയൻ അധികൃതർ പരാജയപ്പെട്ടുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകളും ജിപിഎസ് ലൊക്കേഷനുകളും പരിശോധിച്ചാണ് കുടുംബങ്ങൾ തിരച്ചിൽ വിവരങ്ങൾ ശേഖരിക്കുന്നത്. ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അതിർത്തി മേഖലയിലെ കനത്ത നാശനഷ്ടങ്ങളും പ്രതികൂല കാലാവസ്ഥയും സൈന്യത്തിന്റെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 16 ലക്ഷത്തോളം ആളുകൾ ബാധിക്കപ്പെട്ടതായാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

Metro Australia
maustralia.com.au