പശ്ചിമേഷ്യൻ യാത്രാ പ്രതിസന്ധി: ബദൽ വിമാനങ്ങളും ഫ്ലെക്സിബിൾ സ്റ്റേയുമായി ഓസ്‌ട്രേലിയക്കാർ

വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത് വരെ കാത്തിരിക്കണമെന്നും സ്വയം ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

flights
ബദൽ വിമാനങ്ങളും ഫ്ലെക്സിബിൾ സ്റ്റേയുമായി ഓസ്‌ട്രേലിയക്കാർ Jerry Zhang/ Unsplash
Published on

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആകാശപരിധി (Airspace) അടച്ചതോടെ യൂറോപ്പിലേക്കും മറ്റുമുള്ള ഓസ്‌ട്രേലിയക്കാരുടെ വേനൽക്കാല യാത്രാ പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ദുബായ്, ഖത്തർ തുടങ്ങിയ പ്രധാന ഹബുകൾ വഴിയുള്ള സർവീസുകൾ തടസ്സപ്പെട്ടതോടെ പലരും സിംഗപ്പൂർ, ഹോങ്കോങ്, ചൈന, വടക്കേ അമേരിക്ക എന്നിവ വഴിയുള്ള ബദൽ റൂട്ടുകളെ ആശ്രയിക്കുകയാണ്.

പല യാത്രക്കാരും തങ്ങളുടെ യാത്ര മുടങ്ങാതിരിക്കാൻ ലക്ഷക്കണക്കിന് രൂപ അധികം ചിലവാക്കി 'ബാക്ക്-അപ്പ്' ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നുണ്ട്. വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത് വരെ കാത്തിരിക്കണമെന്നും സ്വയം ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ക്വാണ്ടാസ് (Qantas) തങ്ങളുടെ പെർത്ത്-ലണ്ടൻ വിമാനത്തിന് സിംഗപ്പൂരിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. നിലവിൽ എമിറേറ്റ്സ്, ഖത്തർ എയർവേസ് തുടങ്ങിയ കമ്പനികൾ നിശ്ചിത തീയതി വരെയുള്ള ടിക്കറ്റുകൾക്ക് പൂർണ്ണമായ റീഫണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. യുദ്ധം കാരണമുണ്ടാകുന്ന യാത്രാ തടസ്സങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നത് യാത്രക്കാരെ കൂടുതൽ ആശങ്കയിലാക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au