ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസ തള്ളൽ 10 വർഷത്തെ ഉയർന്ന നിരക്കിൽ; ഇന്ത്യയിൽ 40% പേർക്കും നിരാശ

പ്പാളിൽ നിന്നുള്ള അപേക്ഷകളിൽ 51 ശതമാനത്തിലേറെയും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 40 ശതമാനത്തിലധികവും തള്ളിപ്പോയപ്പോൾ, ചൈനയിൽ നിന്നുള്ള റിജക്ഷൻ നിരക്ക് 5.8 ശതമാനം മാത്രമാണ്.
ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസ തള്ളൽ 10 വർഷത്തെ ഉയർന്ന നിരക്കിൽ; ഇന്ത്യയിൽ 40% പേർക്കും നിരാശ
Published on

കാൻബറ: രാജ്യാന്തര വിദ്യാർത്ഥികളുടെ വിസ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസ നിരസിക്കുന്നവരുടെ നിരക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്‌സിന്റെ (DOHA) ഔദ്യോഗിക കണക്കുകൾ പ്രകാരം 2016-ൽ 7.9 ശതമാനമായിരുന്ന വിസ റിജക്ഷൻ നിരക്ക് ഈ വർഷം 24.2 ശതമാനമായി കുത്തനെ ഉയർന്നു. നേപ്പാളിൽ നിന്നുള്ള അപേക്ഷകളിൽ 51 ശതമാനത്തിലേറെയും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 40 ശതമാനത്തിലധികവും തള്ളിപ്പോയപ്പോൾ, ചൈനയിൽ നിന്നുള്ള റിജക്ഷൻ നിരക്ക് 5.8 ശതമാനം മാത്രമാണ്.

യഥാർത്ഥത്തിൽ പഠനത്തിനായി എത്തുന്നവരെ കണ്ടെത്താനെന്ന പേരിൽ നടപ്പിലാക്കിയ 'ജെന്യൂയിൻ സ്റ്റുഡന്റ്' (Genuine Student) നിബന്ധനകൾ ഉദ്യോഗസ്ഥർ കൃത്യമായ പരിശോധനയില്ലാതെ ഏകപക്ഷീയമായി ഉപയോഗിക്കുന്നുവെന്ന് മൈഗ്രേഷൻ ഏജന്റുമാർ ആരോപിക്കുന്നു. ഒരേ രീതിയിലുള്ള 'കോപ്പി പേസ്റ്റ്' കാരണങ്ങൾ നിരത്തിയാണ് അപേക്ഷകൾ തള്ളുന്നതെന്നും പരാതിയുണ്ട്. വിസ നിയന്ത്രണങ്ങൾ പ്രാദേശിക സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും പ്രതിസന്ധിയിലാക്കുമെന്ന് യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയ മുന്നറിയിപ്പ് നൽകി. എന്നാൽ വിസ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്ത അപേക്ഷകളിലാണ് കർശന പരിശോധന നടത്തുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

Metro Australia
maustralia.com.au