സൗജന്യ ഡേറ്റിംഗ് വാഗ്ദാനം നൽകി ഉപഭോക്താക്കളെ കബളിപ്പിച്ചു;ഇഹാർമണിക്കെതിരെ ഓസ്‌ട്രേലിയൻ കോടതി വിധി

2019 നും 2024 നും ഇടയിൽ 1.3 ദശലക്ഷം ഓസ്‌ട്രേലിയൻ ഉപയോക്താക്കൾ രജിസ്റ്റർ ചെയ്ത പ്ലാറ്റ്‌ഫോമിനെതിരെയുള്ള പിഴയും ഉപഭോക്താക്കൾക്കുള്ള നഷ്ടപരിഹാരവും കോടതി പിന്നീട് പ്രഖ്യാപിക്കും.
സൗജന്യ ഡേറ്റിംഗ് വാഗ്ദാനം നൽകി ഉപഭോക്താക്കളെ കബളിപ്പിച്ചു;ഇഹാർമണിക്കെതിരെ ഓസ്‌ട്രേലിയൻ കോടതി വിധി
Screenshot
Published on

മെൽബൺ: സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിക്കുകയും അനുമതിയില്ലാതെ അക്കൗണ്ടുകളിൽ നിന്ന് പണം ഈടാക്കുകയും ചെയ്ത പ്രമുഖ ഡേറ്റിംഗ് ആപ്പായ ഇഹാർമണി (eHarmony) ഉപഭോക്തൃ വഞ്ചന നടത്തിയതായി ഓസ്‌ട്രേലിയൻ ഫെഡറൽ കോടതി. ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ക്രിസ്റ്റഫർ ഹൊറന്റെ സുപ്രധാന വിധി.

സൗജന്യ ബേസിക് അംഗത്വം എടുക്കുന്നവർക്ക് പണം നൽകാതെ മറ്റ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താൻ സാധിക്കില്ലായിരുന്നുവെന്നും, ഒരു മാസത്തെ പ്ലാൻ തിരഞ്ഞെടുത്തവരിൽ നിന്ന് മറച്ചുവെച്ച ഫീസുകൾ ഉൾപ്പെടെ ആറ് മാസത്തെ ഉയർന്ന തുക ഈടാക്കിയെന്നും കോടതി കണ്ടെത്തി. കൂടാതെ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് സബ്‌സ്‌ക്രിപ്ഷനുകൾ ഓട്ടോ-റിന്യൂ ചെയ്യുകയും പണം നൽകാൻ വിസമ്മതിച്ചവരെ ഡെറ്റ് കളക്ഷൻ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2019 നും 2024 നും ഇടയിൽ 1.3 ദശലക്ഷം ഓസ്‌ട്രേലിയൻ ഉപയോക്താക്കൾ രജിസ്റ്റർ ചെയ്ത പ്ലാറ്റ്‌ഫോമിനെതിരെയുള്ള പിഴയും ഉപഭോക്താക്കൾക്കുള്ള നഷ്ടപരിഹാരവും കോടതി പിന്നീട് പ്രഖ്യാപിക്കും.

Metro Australia
maustralia.com.au