നിയമവിരുദ്ധ പിരിച്ചുവിടൽ: ക്വാണ്ടാസിന് 59 മില്യൺ ഡോളർ പിഴ

ഇതോടെ തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള അഞ്ച് വർഷത്തെ നിയമപോരാട്ടം അവസാനിച്ചു.
Qantas Airways
Qantas AirwaysBriYYZ / Wikipedia
Published on

സിഡ്നി: കോവിഡ്-19 മഹാമാരി സമയത്ത് 1,800 ഗ്രൗണ്ട് സ്റ്റാഫുകളെ നിയമവിരുദ്ധമായി പിരിച്ചുവിട്ടതിന് ക്വാണ്ടാസ് എയർവേസ് ലിമിറ്റഡിന് ഓസ്ട്രേലിയൻ കോടതി പിഴ ചുമത്തി. 90 മില്യൺ ഡോളർ (യുഎസ് $ 59 മില്യൺ) പിഴയാണ് കമ്പനി ഒടുക്കേണ്ടത്. ഇതോടെ തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള അഞ്ച് വർഷത്തെ നിയമപോരാട്ടം അവസാനിച്ചു.

Read More: ഓസ്‌ട്രേലിയയിൽ സുസുക്കി ജിംനി എക്സ്എൽ ബുക്കിങ് നിര്‍ത്തുന്നു

2020 ഓഗസ്റ്റിൽ, ലോക്ക്ഡൗണുകളും അതിർത്തി അടച്ചിടലുകളും നടപ്പിലാക്കിയ കാലത്ത്, വാക്സീൻ പോലും ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ, തൊഴിലാളികളെ പിരിച്ചുവിടാനും അവരുടെ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യാനും ക്വാണ്ടാസ് തീരുമാനിച്ചിരുന്നു. തുടർന്ന് ഫെഡറൽ കോടതി ക്വാണ്ടാസ് എടുത്ത നടപടികൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. കമ്പനി പറഞ്ഞിരുന്ന 'വാണിജ്യ ആവശ്യങ്ങൾ' തള്ളിയ കോടതി അപ്പീൽ അപേക്ഷയും തള്ളിക്കളഞ്ഞു. തൊഴിലാളികൾക്ക് കൂട്ടായി വിലപേശൻ നടത്താനോ വ്യവസായിക നടപടികൾ സ്വീകരിക്കാനോ ഉള്ള അവകാശങ്ങൾ ക്വാൻടാസ് തടസ്സപ്പെടുത്തിയതായി കോടതി വ്യക്തമാക്കി.

ക്വാണ്ടാസിന്റെ പിഴ രണ്ട് ഭാഗങ്ങളായി നൽകണമെന്ന് കോടതി പറഞ്ഞു, . 50 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയനിലേക്കും, 40 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ മുൻ തൊഴിലാളികൾക്കുള്ള ഭാവി ഇടപാടുകൾക്കായും മാറ്റിവയ്ക്കും. കഴിഞ്ഞ വർഷം ബാധിത മുൻ ജീവനക്കാർക്കായി ക്വാൻടാസ് 120 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചിരുന്നു. ഇത് അതിന് പുറമെയുള്ള പിഴയാണ്.

Metro Australia
maustralia.com.au