ഓസ്‌ട്രേലിയയിൽ സുസുക്കി ജിംനി എക്സ്എൽ ബുക്കിങ് നിര്‍ത്തുന്നു

Jimny XL
ജിംനി എക്‌സ്‌എല്ലിന്റെ വില്പന ഓസ്ട്രേലിയയിൽ നിർത്തിവെച്ചുSuzuki Australia
Published on

ഓസ്ട്രേലിയിലെ ജിംനി ആരാധകർക്ക് നിരാശാജനകമായ വാർത്തയുമായി സുസുക്കി. രാജ്യത്തെ ജിംനി എക്‌സ്‌എല്ലിന്റെ (5-ഡോർ) വിൽപ്പന സുസുക്കി നിർത്തിവച്ചു. വിൽപ്പന നിർത്തലാക്കാനുള്ള അറിയിപ്പിനെത്തുടർന്ന് ഓർഡറുകൾ റദ്ദാക്കാനും റീഫണ്ട് ചെയ്യാനും ഡീലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിൽപ്പന നിർത്തൽ സംബന്ധിച്ച ഒരു വിശദീകരണവും കമ്പനിയുടെ ഭാഗത്ത് നിന്ന് നല്കിയിട്ടില്ല.

സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പിഴവല്ല എന്നതിനാൽ നിലവിലുള്ള ജിംനി ഉടമകൾ വാഹനമോടിക്കുന്നത് നിർത്തേണ്ട ആവശ്യമില്ല. "പരിഹാരത്തിനുള്ള സമയപരിധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കണക്കിലെടുത്ത്, നിലവിലുള്ള ജിംനി എക്‌സ്‌എൽ ഓർഡറുകൾ റദ്ദാക്കാനും ഉചിതമായ ഇടങ്ങളിൽ ഉപഭോക്തൃ നിക്ഷേപങ്ങൾ തിരികെ നൽകാനും ഞങ്ങൾ ഡീലർമാരോട് ശുപാർശ ചെയ്യുന്നുവെന്ന് സുസുക്കി ഓസ്‌ട്രേലിയ ജനറൽ മാനേജർ മൈക്കൽ പച്ചോട്ട പറഞ്ഞു.

അതേസമയം, ജിംനി എക്സ് എൽ വാങ്ങുവാൻ താല്പര്യപ്പെടുന്നവർക്ക് ഡെലിവറി ക്യൂവിൽ തുടരാൻ സ്വാതന്ത്ര്യമുണ്ട്. ഈ വിഷയത്തിൽ അപ്‌ഡേറ്റുകൾ നൽകാൻ സുസുക്കി നേരിട്ട് അവരുമായി ബന്ധപ്പെടും. എന്നാൽ വില്പന ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പും കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

Related Stories

No stories found.
Metro Australia
maustralia.com.au