ശരീരഭാരം കുറയ്ക്കാൻ ഗുളിക; ഓസ്ട്രേലിയയിൽ അനുമതിക്കായി നീക്കം

മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്‌ക് (Novo Nordisk) തെറാപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ (TGA) അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
ശരീരഭാരം കുറയ്ക്കാൻ ഗുളിക; ഓസ്ട്രേലിയയിൽ അനുമതിക്കായി നീക്കം
(Credit: 7NEWS)
Published on

ജനപ്രിയ വണ്ണം കുറയ്ക്കുന്ന ഇഞ്ചക്ഷനായ വെഗോവിയുടെ (Wegovy) ഗുളിക രൂപം ഉടൻ ഓസ്ട്രേലിയയിൽ എത്താൻ സാധ്യത. മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്‌ക് (Novo Nordisk) തെറാപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ (TGA) അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. ദിവസത്തിൽ ഒരിക്കൽ കഴിക്കുന്ന ഈ ഗുളികയിൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന സെമഗ്ലൂട്ടൈഡ് (Semaglutide) എന്ന GLP-1 ഘടകമാണ് അടങ്ങിയിരിക്കുന്നത്. ഇഞ്ചക്ഷൻ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് ഇത് മികച്ച ബദലാകുമെന്ന് കമ്പനി അറിയിച്ചു. മരുന്നിന്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ TGA വിലയിരുത്തിവരികയാണ്. ഈ വർഷം ക്രിസ്മസിന് മുമ്പ് അനുമതി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിൽ മൂന്നിൽ രണ്ട് മുതിർന്നവരും നാലിൽ ഒരു സ്കൂൾ വിദ്യാർത്ഥിയും അമിതവണ്ണമോ പൊണ്ണത്തടിയോ നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ മാർഗങ്ങൾ ആവശ്യമാണ്െന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

Metro Australia
maustralia.com.au