ജൂൺ 30-നകം ഉപയോഗിച്ചില്ലെങ്കിൽ വർജിൻ ഓസ്ട്രേലിയയുടെ കോവിഡ് ഫ്ലൈറ്റ് ക്രെഡിറ്റുകൾ നഷ്ടമാകും

ഈ തീയതിക്കുള്ളിൽ ക്രെഡിറ്റുകൾ ഉപയോഗിച്ച് യാത്ര പൂർത്തിയാക്കാത്തവർക്ക് അവ പൂർണമായും നഷ്ടമാകും. 2020 ഏപ്രിൽ 21 മുതൽ 2022 ജൂലൈ 31 വരെ നൽകിയ കോവിഡ് ട്രാവൽ ക്രെഡിറ്റുകൾക്കാണ് ഈ അവസാന തീയതി ബാധകമാകുന്നത്.
വർജിൻ ഓസ്ട്രേലിയയുടെ കോവിഡ് ഫ്ലൈറ്റ് ക്രെഡിറ്റുകൾ നഷ്ടമാകും
Published on

കോവിഡ് മഹാമാരിക്കാലത്ത് റദ്ദാക്കിയ വിമാനയാത്രകൾക്കു പകരമായി നൽകിയ വർജിൻ ഓസ്ട്രേലിയയുടെ ഫ്ലൈറ്റ് ക്രെഡിറ്റുകൾ 2026 ജൂൺ 30-ന് കാലഹരണപ്പെടും. ഈ തീയതിക്കുള്ളിൽ ക്രെഡിറ്റുകൾ ഉപയോഗിച്ച് യാത്ര പൂർത്തിയാക്കാത്തവർക്ക് അവ പൂർണമായും നഷ്ടമാകും. 2020 ഏപ്രിൽ 21 മുതൽ 2022 ജൂലൈ 31 വരെ നൽകിയ കോവിഡ് ട്രാവൽ ക്രെഡിറ്റുകൾക്കാണ് ഈ അവസാന തീയതി ബാധകമാകുന്നത്. യാത്രക്കാർ ജൂൺ 30-ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമല്ല, യാത്രയും അതിന് മുമ്പ് പൂർത്തിയാക്കണം എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Also Read
നാഷണൽ പ്രസ് ക്ലബ്ബിൽ പോളിൻ ഹാൻസൺ; ബഹുസാംസ്കാരികത പരാജയപ്പെട്ട നയമെന്ന് വിമർശനം
വർജിൻ ഓസ്ട്രേലിയയുടെ കോവിഡ് ഫ്ലൈറ്റ് ക്രെഡിറ്റുകൾ നഷ്ടമാകും

വർജിൻ ഓസ്ട്രേലിയയുടെ കണക്കുകൾ പ്രകാരം കോവിഡ് കാലത്ത് നൽകിയ ക്രെഡിറ്റുകളിൽ 90 ശതമാനത്തിലധികം ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. എന്നിരുന്നാലും, ഇപ്പോഴും ഏകദേശം 93 മില്യൺ ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 500 കോടി രൂപ) മൂല്യമുള്ള ക്രെഡിറ്റുകൾ ഉപയോഗിക്കപ്പെടാതെ ബാക്കിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈ ക്രെഡിറ്റുകൾക്ക് കാലാവധി നിശ്ചയിച്ചതിനെതിരെ ഉപഭോക്തൃ സംഘടനകളും രാഷ്ട്രീയ നേതാക്കളും വിമർശനം ഉയർത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് യാത്രക്കാർ വിശ്വാസത്തോടെ റീഫണ്ടിന് പകരം ക്രെഡിറ്റുകൾ സ്വീകരിച്ചതാണെന്നും, അവ നഷ്ടപ്പെടുത്താതെ റീഫണ്ട് നൽകുകയോ കാലാവധി നീട്ടുകയോ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, കമ്പനി പലതവണ ഓർമ്മപ്പെടുത്തലുകൾ നൽകിയതായും കാലാവധി ഇതിനുമുമ്പ് പല തവണ നീട്ടിയതായും വ്യക്തമാക്കി. ക്രെഡിറ്റുകൾ ബാക്കിയുണ്ടെന്ന് സംശയിക്കുന്നവർ ഉടൻ അക്കൗണ്ട് പരിശോധിക്കുകയോ കമ്പനിയെ ബന്ധപ്പെടുകയോ ചെയ്യണമെന്ന് വർജിൻ ഓസ്ട്രേലിയ അറിയിച്ചു.

Metro Australia
maustralia.com.au