മലയാളി പ്രവാസികൾക്കായി 'നിലാമഴ 2026' മെലഡി സംഗീത രാവ് ജൂലൈ 18 ന് ബ്രിസ്‌ബെയ്‌നിലെ വിൻഹത്തിൽ

ക്വീൻസ്‌ലാൻഡിലെ മാൻലി, പീൽ സ്ട്രീറ്റിലുള്ള പ്രശസ്തമായ വിൻഹം സ്റ്റാർ തിയേറ്ററിലാണ് (Wynnum Star Theatre) പരിപാടി നടക്കുന്നത്.
Nilamazha
Nilamazha
Published on

ബ്രിസ്‌ബെയ്‌ൻ: ഓസ്‌ട്രേലിയയിലെ മലയാളി സംഗീതാസ്വാദകർക്കായി നോസ്റ്റാൾജിയ ഉണർത്തുന്ന ലൈവ് മ്യൂസിക് ഷോ 'നിലാമഴ 2026' ജൂലൈ 18 ശനിയാഴ്ച അരങ്ങേറും. നവോദയ ബ്രിസ്‌ബെയ്‌നും (Navodaya Brisbane), ഓസ്‌ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക്കും സംയുക്തമായാണ് ഈ മെലഡി സംഗീത സായാഹ്നം അണിയിച്ചൊരുക്കുന്നത്. ക്വീൻസ്‌ലാൻഡിലെ മാൻലി, പീൽ സ്ട്രീറ്റിലുള്ള പ്രശസ്തമായ വിൻഹം സ്റ്റാർ തിയേറ്ററിലാണ് (Wynnum Star Theatre) പരിപാടി നടക്കുന്നത്. വൈകുന്നേരം 5:30-ന് പ്രവേശനം തുടങ്ങും, കൃത്യം 6:00 മണിക്ക് പരിപാടികൾ ആരംഭിക്കും.

മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് അനശ്വരമായ ഈണങ്ങൾ സമ്മാനിച്ച ജോൺസൺ മാഷ്, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭരുടെ വിസ്മരിക്കാനാവാത്ത ഹിറ്റ് ഗാനങ്ങളാണ് ഈ വേദിയിൽ പുനർജനിക്കുന്നത്. ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിലെ പ്രശസ്തരായ ഗായകരും പ്രൊഫഷണൽ വാദ്യസംഗീതജ്ഞരും ഒത്തുചേരുന്ന ഈ കലാവിരുന്ന് കാണികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുക. പരിപാടിയുടെ ഭാഗമായി ഭക്ഷണപദാർത്ഥങ്ങൾ വാങ്ങാനുള്ള പ്രത്യേക കൗണ്ടറുകളും തിയേറ്ററിന് പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്.

'ബുക്ക് മൈ ഇവന്റ്സ്'വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകൾ ലഭ്യമാണ്. പ്രീമിയം ടിക്കറ്റുകൾക്ക് 50 ഡോളറും ജനറൽ ടിക്കറ്റുകൾക്ക് 20 ഡോളറുമാണ് നിരക്ക്. ഇൻഡസ് മോർട്ട്ഗേജസ്, എൽ.ജെ ഹൂക്കർ ബാല രാജൻ, ലോൺ ഹൗസ് ലെൻഡിങ് സൊല്യൂഷൻസ്, ലെൻഡ് ഓസ് ഹോം ലോൺസ്, ലൂമ ലോയേഴ്സ്, ഫൈവ് സ്റ്റാർ കാറ്ററിങ് ബ്രിസ്‌ബെയ്‌ൻ തുടങ്ങിയ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളും ബ്രിസ്‌ബെയ്‌ൻ സിറ്റി കൗൺസിലും ചേർന്നാണ് ഈ വലിയ സംഗീത പരിപാടിയെ പിന്തുണയ്ക്കുന്നത്.

For Booking, Click Here

Metro Australia
maustralia.com.au