

ഓസ്‌ട്രേലിയയിൽ ശനിയാഴ്ച ഉച്ചയോടെ Mastercard പേയ്‌മെന്റുകൾ വ്യാപകമായി തടസ്സപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ Mastercard ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയാതെ ഉപഭോക്താക്കൾ ബുദ്ധിമുട്ടി. CommBank ഉപഭോക്താക്കൾക്ക് ലഭിച്ച അറിയിപ്പിൽ ഇത് “ആഗോള Mastercard പ്രശ്നം” ആണെന്നും Mastercard പേയ്‌മെന്റുകൾ നിരസിക്കപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. EFTPOS മെഷീനുകളിൽ കാർഡ് insert ചെയ്ത് വീണ്ടും പേയ്‌മെന്റ് നടത്താൻ ബാങ്ക് നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
സിഡ്‌നിയിലെ Inner West-ലെ ഒരു സ്പോർട്സ് ഷോപ്പിലും Mastercard ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായി ഉപഭോക്താവ് Nine.com.au-നോട് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ Mastercard, Apple Pay എന്നിവ ഉപയോഗിക്കുന്നതിലും പ്രശ്നങ്ങൾ നേരിട്ടതായി Reddit ഉപയോക്താക്കളും റിപ്പോർട്ട് ചെയ്തു.
ഇന്റർനെറ്റ് തടസ്സങ്ങൾ നിരീക്ഷിക്കുന്ന Downdetector-ൽ ശനിയാഴ്ച ഉച്ചയോടെ Mastercard പ്രവർത്തിക്കുന്നില്ലെന്ന പരാതികൾ 1,000-ത്തിലധികം രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. പ്രശ്നത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ Mastercard-ന്റെ പ്രതികരണത്തിനായി Nine.com.au ബന്ധപ്പെട്ടു.