ചൈന ഓസ്‌ട്രേലിയൻ F-35 യുദ്ധവിമാനത്തിന്റെ ഭാഗങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

ഹോങ്കോങ്ങിൽ എത്തിയതിന് പിന്നാലെ ചൈനീസ് അധികൃതർ ഭാഗങ്ങൾ പിടിച്ചെടുത്തതായും ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈന പിടിച്ചെടുത്ത ഓസ്‌ട്രേലിയൻ F-35 ഭാഗങ്ങൾ: അന്വേഷണം ശക്തം
(Cover Image)
Published on

ഓസ്‌ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് പരിശോധനയ്ക്കായി അയച്ച F-35 സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ ഭാഗങ്ങൾ ഹോങ്കോങ്ങിൽ വച്ച് ചൈനീസ് സർക്കാർ പിടിച്ചെടുത്തതായി റിപ്പോർട്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ F-35 വിമാനത്തിലെ കോക്പിറ്റ് കാനോപ്പിയും ആയുധശേഖരത്തിന്റെ വാതിലും മേയിൽ യുപിഎസ് വഴി അമേരിക്കയിലേക്ക് അയച്ചിരുന്നു. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ ഭാഗങ്ങളിൽ റഡാർ തരംഗങ്ങൾ ആഗിരണം ചെയ്യുന്ന പ്രത്യേക സ്റ്റെൽത്ത് കോട്ടിങ് ഉണ്ടായിരുന്നതായാണ് വിവരം.

ഹോങ്കോങ്ങിൽ എത്തിയതിന് പിന്നാലെ ചൈനീസ് അധികൃതർ ഭാഗങ്ങൾ പിടിച്ചെടുത്തതായും ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് യുഎസ് മാധ്യമമായ പൊളിറ്റിക്കോയും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് അറിയിച്ചു. അമേരിക്കയുമായും ലോക്ക്ഹീഡുമായും സഹകരിച്ച് അന്വേഷണത്തിൽ ആവശ്യമായ സഹായം നൽകിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Metro Australia
maustralia.com.au