A​I നിയന്ത്രിക്കാൻ ദേശീയ എഐ പദ്ധതിയുമായി ഓസ്ട്രേലിയ

എഐയുടെ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമപരമായ ചട്ടക്കൂടുകളെ എങ്ങനെ ആശ്രയിക്കണമെന്ന് പദ്ധതി വിശദീകരിക്കുന്നുണ്ട്.
A​I നിയന്ത്രിക്കാൻ ദേശീയ എഐ പദ്ധതിയുമായി ഓസ്ട്രേലിയ
എഐയുടെ ദേശീയ സ്വീകാര്യത വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്.
Published on

നിർമിതബുദ്ധി (എഐ)യുടെ അപകട സാധ്യതകൾ നിയന്ത്രിക്കാൻ ദേശീയ എഐ പദ്ധതി ഓസ്ട്രേലിയ സർക്കാർ പ്രഖ്യാപിച്ചു. എഐയുടെ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമപരമായ ചട്ടക്കൂടുകളെ എങ്ങനെ ആശ്രയിക്കണമെന്ന് പദ്ധതി വിശദീകരിക്കുന്നുണ്ട്. എഐയുടെ ദേശീയ സ്വീകാര്യത വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്. മൂന്ന് പ്രധാന മേഖലകളെ കേന്ദ്രീകരിച്ച് എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള സർക്കാരിന്റെ തന്ത്രം വിശദീകരിക്കുന്നതാണ് എഐ പദ്ധതി. നൂതന ഡാറ്റാ സെന്ററുകളിലേക്ക് നിക്ഷേപം ആകർഷിക്കുക, ജോലികൾ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും എഐ കഴിവുകൾ വളർത്തുക, എഐയുടെ വ്യാപനം വർധിക്കുന്നതിനനുസരിച്ച് പൊതു സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് മൂന്ന് മേഖലകൾ.

ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങൾ മുന്നിൽക്കണ്ട് കർശന നിയന്ത്രണങ്ങളടക്കം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ ചർച്ചകൾ നടന്നിരുന്നു. എന്നാൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്താതെ നിലവിലെ നിയമപരമായ അടിത്തറ ഉപയോഗപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. എഐയുടെ അപകടസാധ്യതകൾ അഭിമുഖീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനും നിലവിലുള്ള നിയമങ്ങളുടെ അടിത്തറയിലൂന്നി നടപടികൾ സ്വീകരിക്കും. വിവിധ സർക്കാർ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം ഉണ്ടായിരിക്കും. പുതിയ പദ്ധതി ഓസ്ട്രേലിയക്കാർക്ക് നൂതന സാങ്കേതികവിദ്യയുടെ പ്രയോജനം ഉറപ്പാക്കുകയും അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ കൊണ്ടുവരികയും ചെയ്യും. ഈ വർഷം തന്നെ ഒരു എഐ സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് അടുത്തിടെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഈ പദ്ധതി വരുന്നത്. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ജെമിനി പോലുള്ള ജനറേറ്റീവ് എഐ ടൂളുകളുടെ വളർച്ച കാരണം ഉണ്ടാകുന്ന അപകടസാധ്യതകളും ഭീഷണികളും നിരീക്ഷിക്കുന്നതിനും വേഗത്തിലുള്ള പ്രതികരണത്തിനും അധികാരികളെ സഹായിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്.

Related Stories

No stories found.
Metro Australia
maustralia.com.au