വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്‌ട്രേലിയയ്ക്ക് തകർപ്പൻ ജയം

മൂന്നാം മത്സരത്തിൽ അലാന കിംഗിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്‌ട്രേലിയയ്ക്ക് തകർപ്പൻ ജയം
അലാന കിംഗ് വിക്കറ്റ് നേടിയത് ആഘോഷിക്കുന്നു.( Photograph: Samuel Gosling/Cricket Australia)
Published on

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയയുടെ വനിതാ ടീമിന്റെ ആധിപത്യം. മൂന്നാം മത്സരത്തിൽ അലാന കിംഗിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. സെന്റ് കിറ്റ്സിൽ മികച്ച തുടക്കത്തോടെ തുടങ്ങിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ്ങ് നിരയുടെ മുന അലാന കിം​ഗ് ഒടിച്ചു. 19 റൺസിന് 5 വിക്കറ്റുകളാണ് അലാന കിം​ഗ് വീഴ്ത്തിയത്. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ് 34 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഡിയാൻഡ്ര ഡോട്ടിൻ 22 റൺസ് സംഭാവന നൽകി. എന്നിരുന്നാലും, ഓസ്‌ട്രേലിയയുടെ ആക്രമണത്തെ നേരിടാൻ ബാക്കിയുള്ള ബാറ്റിംഗ് നിര പാടുപെട്ടു. ആതിഥേയർ 136 റൺസിന് പുറത്തായി. മറുപടിയായി, ഓസ്‌ട്രേലിയ ലക്ഷ്യത്തിലേക്ക് എളുപ്പത്തിൽ എത്തി. ഫോബി ലിച്ച്‌ഫീൽഡ് പുറത്താകാതെ 68 റൺസ് നേടി വിജയലക്ഷ്യത്തിലെത്തി. എല്ലിസ് പെറി 33 റൺസ് നേടി പുറത്താകാതെ 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സന്ദർശകരെ സുഖകരമായി വിജയത്തിലെത്തിച്ചു. ഈ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 3-0 ക്ക് മുന്നിലാണ്.

Related Stories

No stories found.
Metro Australia
maustralia.com.au