തോക്ക് നിയമങ്ങൾ കർശനമാക്കാൻ ഓസ്‌ട്രേലിയ; എ.സി.ടിയിൽ ഗൺ ബൈബാക്ക് പദ്ധതിക്ക് ഫെഡറൽ സർക്കാർ ധനസഹായം

ന്യൂ സൗത്ത് വെയിൽസിന് (NSW) ശേഷം പദ്ധതിയിൽ പങ്കാളിയാകുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ അധികാരപരിധിയാണ് എ.സി.ടി

എ.സി.ടിയിൽ ഗൺ ബൈബാക്ക് പദ്ധതിക്ക് ഫെഡറൽ സർക്കാർ ധനസഹായം
എ.സി.ടിയിൽ ഗൺ ബൈബാക്ക് പദ്ധതിക്ക് ഫെഡറൽ സർക്കാർ ധനസഹായം STNGR LLC/ Unsplash
Published on

കാൻബറ: തോക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുള്ള ദേശീയ നടപടികളുടെ ഭാഗമായി ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിലും (ACT) ആയുധങ്ങൾ തിരികെ വാങ്ങുന്ന 'ഗൺ ബൈബാക്ക്' പദ്ധതി നടപ്പിലാക്കുന്നു. ന്യൂ സൗത്ത് വെയിൽസിന് (NSW) ശേഷം പദ്ധതിയിൽ പങ്കാളിയാകുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ അധികാരപരിധിയാണ് എ.സി.ടി. ഫെഡറൽ സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പദ്ധതി ചെലവിന്റെ 75 ശതമാനവും ആയുധങ്ങൾ നശിപ്പിക്കുന്നതിനുള്ള പൂർണ്ണ ചെലവും കോമൺവെൽത്ത് സർക്കാർ വഹിക്കാൻ ധാരണയായി.

കഴിഞ്ഞ ഡിസംബറിൽ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ദേശസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആയുധ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്. വ്യക്തിഗത ലൈസൻസികൾക്ക് കൈവശം വെക്കാവുന്ന തോക്കുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തുന്ന ഫയർആംസ് ഭേദഗതി ബിൽ എ.സി.ടി ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പരിഗണനയിലാണ്. തെരുവുകളിലെയും ജനവാസമേഖലകളിലെയും അപകടകരമായ ആയുധങ്ങളുടെ എണ്ണം കുറച്ച് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി.

Metro Australia
maustralia.com.au