സാൻഡ്‌പേപ്പർ വിവാദത്തിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയിൽ; മത്സരക്രമം അറിയാം

ഇത്തവണ ഏകദിന പരമ്പരയോടെയാണ് ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്.
cricket
സാൻഡ്‌പേപ്പർ വിവാദത്തിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയിൽ;Alessandro Bogliari/ Unsplash
Published on

ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച 2018-ലെ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ആദ്യമായി ഓസീസ് ടീം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പരയ്‌ക്കെത്തുന്നു. അന്ന് വിവാദം നടന്ന കേപ് ടൗണിലെ ന്യൂലാൻഡ്‌സ് ഗ്രൗണ്ടിലും ഇത്തവണ മത്സരമുണ്ട്. 2018-ൽ കേപ് ടൗൺ ടെസ്റ്റിനിടെ സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാട്ടിയതിന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്ക് ഒരു വർഷവും കാമറൂൺ ബാൻക്രോഫ്റ്റിന് ഒൻപത് മാസവും വിലക്ക് ലഭിച്ചിരുന്നു.

Also Read
ചിത്രശലഭത്തിന്റെ വ്യാപനം ട്രാക്ക് ചെയ്യാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു
cricket

ഇത്തവണ ഏകദിന പരമ്പരയോടെയാണ് ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. സെപ്റ്റംബർ 24-ന് ഡർബനിലാണ് ആദ്യ ഏകദിനം. തുടർന്ന് ഒക്ടോബറിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നടക്കും. വിരമിച്ച ഡേവിഡ് വാർണർ ഒഴികെ സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇത്തവണ ടീമിലുണ്ടാകും.

മത്സരക്രമം

ഏകദിന പരമ്പര

ആദ്യ ഏകദിനം: സെപ്റ്റംബർ 24 (ഡർബൻ)

രണ്ടാം ഏകദിനം: സെപ്റ്റംബർ 27 (ജോഹന്നാസ്ബർഗ്)

മൂന്നാം ഏകദിനം: സെപ്റ്റംബർ 30 (പോഷെഫ്സ്ട്രൂം)

ടെസ്റ്റ് പരമ്പര

ഒന്നാം ടെസ്റ്റ്: ഒക്ടോബർ 9 - 13 (ഡർബൻ)

രണ്ടാം ടെസ്റ്റ്: ഒക്ടോബർ 18 - 22 (ഗെബെഹ)

മൂന്നാം ടെസ്റ്റ്: ഒക്ടോബർ 27 - 31 (കേപ് ടൗൺ)

Related Stories

No stories found.
Metro Australia
maustralia.com.au