ഇറാനിയൻ സഞ്ചാരികൾക്ക് ഓസ്‌ട്രേലിയയുടെ താൽക്കാലിക വിലക്ക്; ആറ് മാസത്തേക്ക് പ്രവേശനം നിഷേധിച്ചു

നിലവിൽ ഓസ്‌ട്രേലിയയ്ക്ക് പുറത്തുള്ള ഏകദേശം 7,200 ഇറാൻ പൗരന്മാരെ ഈ തീരുമാനം നേരിട്ട് ബാധിക്കും
സബ്‌ക്ലാസ് 600 വിസയുള്ളവർക്കാണ് പ്രധാനമായും നിയന്ത്രണം ബാധകമാകുന്നത്.
സബ്‌ക്ലാസ് 600 വിസയുള്ളവർക്കാണ് പ്രധാനമായും നിയന്ത്രണം ബാധകമാകുന്നത്.
Published on

മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിൽ ഇറാനിയൻ വിനോദസഞ്ചാരികൾക്ക് ഓസ്‌ട്രേലിയ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. വിസിറ്റർ വിസയിൽ എത്തുന്നവർക്ക് തിരികെ പോകാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാനും രാജ്യത്തെ കുടിയേറ്റ സംവിധാനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രഖ്യാപിച്ചു. നിലവിൽ ടൂറിസ്റ്റ് വിസ കൈവശമുള്ള ഇറാൻ പൗരന്മാർക്ക് അടുത്ത ആറ് മാസത്തേക്ക് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല.

നിലവിൽ ഓസ്‌ട്രേലിയയ്ക്ക് പുറത്തുള്ള ഏകദേശം 7,200 ഇറാൻ പൗരന്മാരെ ഈ തീരുമാനം നേരിട്ട് ബാധിക്കും. സബ്‌ക്ലാസ് 600 വിസയുള്ളവർക്കാണ് പ്രധാനമായും നിയന്ത്രണം ബാധകമാകുന്നത്. എന്നാൽ ഇതിനോടകം ഓസ്‌ട്രേലിയയിൽ എത്തിയവർക്കും യാത്രയിലുള്ളവർക്കും ഈ വിലക്ക് ബാധകമല്ല. കൂടാതെ, ഓസ്‌ട്രേലിയൻ പൗരന്മാരുടെ പങ്കാളികൾ, കുട്ടികൾ എന്നിവർക്കും മാനുഷിക പരിഗണനയർഹിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ ഈ തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും അഭയാർത്ഥി ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്. നിയമപരമായി വിസ നേടിയവരെ ഇത്തരത്തിൽ തടയുന്നത് നീതിയല്ലെന്നും ഇത് കുടിയേറ്റ സംവിധാനത്തിലുള്ള വിശ്വാസം തകർക്കുമെന്നും അവർ വാദിക്കുന്നു. എന്നാൽ പ്രാദേശിക സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ആറ് മാസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും സർക്കാർ വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au