
കാൻബെറ: റഷ്യയുടെ എണ്ണ വരുമാനം കുറയ്ക്കുന്നതിനുള്ള പുതിയ നടപടികൾ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. യൂറോപ്യന് യണിയൻ, യുണൈറ്റഡ് കിങ്ഡം, കാനഡ, ന്യൂസിലാൻഡ്, ജപ്പാൻ തുടങ്ങിയ പങ്കാളികളുമായി സഹകരിച്ച് ഓസ്‌ട്രേലിയൻ സർക്കാർ എണ്ണവില പരിധി ബാരലിന് 60 ഡോളറിൽ നിന്ന് 47.60 ഡോളറായി കുറയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു
"ഓസ്‌ട്രേലിയ 95 റഷ്യൻ 'ഷാഡോ ഫ്ലീറ്റ്' കപ്പലുകൾക്ക് കൂടി ലക്ഷ്യമിട്ടുള്ള ഉപരോധം ഏർപ്പെടുത്തും. ഈ അധിക ലിസ്റ്റിംഗുകളോടെ, 2025 ജൂണിൽ ആദ്യമായി ഇത്തരം ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ആൽബനീസ് സർക്കാർ ഇതുവരെ 150-ലധികം ഷാഡോ ഫ്ലീറ്റ് കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്," മന്ത്രി പെന്നി വോങ് പ്രസ്താവനയിൽ പറഞ്ഞു.
റഷ്യയിൽ നിന്നുള്ള എണ്ണയുടെയും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി പൂർണമായി നിരോധിച്ച ഓസ്‌ട്രേലിയയുടെ തീരുമാനം തുടരുന്നതായും അവർ കൂട്ടിച്ചേർത്തു.
ഈ യുദ്ധം ഉടൻ അവസാനിപ്പിക്കുകയും യുക്രൈന്റെ പ്രദേശത്ത് നിന്ന് പിന്മാറുകയും വേണമെന്ന് വോങ് ആവശ്യപ്പെട്ടു. കൂടാതെ യുക്രൈന്റെ പരമാധികാരത്തിനും ഭൂപ്രദേശത്തിന്റെ അഖണ്ഡതയ്ക്കുമുള്ള ഓസ്‌ട്രേലിയയുടെ പിന്തുണ ണ്ടും ഉറപ്പിക്കുകയും ചെയ്തു.
റഷ്യയുടെ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയ ഇതുവരെ 1,600-ലധികം ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.