ഗിഫ്റ്റ് കാർഡുകളിൽ തട്ടിപ്പ്; ആപ്പിൾ കാർഡുകൾ വഴി ലക്ഷങ്ങൾ തട്ടിയ സംഘങ്ങൾ ഓസ്‌ട്രേലിയയിൽ

കടകളിൽ നിന്ന് വാങ്ങുന്ന കാർഡുകളിലെ റിഡീം ചെയ്യാനുള്ള പിൻ നമ്പറുകളും ബാർകോഡുകളും മുൻകൂട്ടി ചുരണ്ടിയെടുത്തും മാറ്റിസ്ഥാപിച്ചും തട്ടിപ്പുകാർ പണം കൈക്കലാക്കുന്നതാണ് രീതി
 ഗിഫ്റ്റ് കാർഡുകളിൽ തട്ടിപ്പ്; ആപ്പിൾ കാർഡുകൾ വഴി ലക്ഷങ്ങൾ തട്ടിയ സംഘങ്ങൾ ഓസ്‌ട്രേലിയയിൽ
ABC News: Rudy De Santis
Published on

മെൽബൺ: ഓസ്‌ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളായ കോൾസ് (Coles), വൂൾവർത്ത്സ് (Woolworths) എന്നിവടങ്ങളിൽ വിൽക്കുന്ന ഗിഫ്റ്റ് കാർഡുകൾ വ്യാപകമായി തട്ടിപ്പിനിരയാകുന്നതായി എബിസി (ABC) അന്വേഷണ റിപ്പോർട്ട്. കടകളിൽ നിന്ന് വാങ്ങുന്ന കാർഡുകളിലെ റിഡീം ചെയ്യാനുള്ള പിൻ നമ്പറുകളും ബാർകോഡുകളും മുൻകൂട്ടി ചുരണ്ടിയെടുത്തും (Card draining) മാറ്റിസ്ഥാപിച്ചും തട്ടിപ്പുകാർ പണം കൈക്കലാക്കുന്നതാണ് രീതി. വാങ്ങിയ ശേഷം കാർഡ് പാക്കറ്റ് തുറക്കുമ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരവും പണം നഷ്ടമായതും ഉപഭോക്താക്കൾ അറിയുന്നത്.

ആപ്പിൾ, വിസ തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള ഗിഫ്റ്റ് കാർഡുകളാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിരിക്കുന്നത്. സംഘടിത അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളുമായി ബന്ധപ്പെട്ടാണ് ഇത്തരം കാർഡ് ഡ്രെയിനിംഗ് തട്ടിപ്പുകൾ നടക്കുന്നതെന്നും, പണം വെളുപ്പിക്കലിനും കള്ളക്കടത്തുകൾക്കുമായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും സുരക്ഷാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പ് തടയാനായി വൂൾവർത്ത്സ് കാർഡ് റാക്കുകളിൽ പ്രത്യേക ആന്റി-ടാമ്പർ സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിച്ച് വരികയാണ്. കേടായതോ സംശയകരമായ രീതിയിലുള്ളതോ ആയ പാക്കറ്റുകളുള്ള ഗിഫ്റ്റ് കാർഡുകൾ വാങ്ങരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Metro Australia
maustralia.com.au