ഓസ്ട്രേലിയ സൺസ്‌ക്രീൻ വിവാദം; 18 ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിന്‍വലിച്ചു

വില കൂടിയതുമായ സൺസ്‌ക്രീനുകൾ അവയുടെ നിർമാതാക്കൾ അവകാശപ്പെടുന്ന സംരക്ഷണം നൽകുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
Australia-sunscreen-scandal
ഓസ്ട്രേലിയ സൺസ്‌ക്രീൻ വിവാദം കൂടുതല്‍ രൂക്ഷതയിലേക്ക്National Cancer Institute/ Unsplash
Published on

സിഡ്നി: ഓസ്ട്രേലിയയിൽ സൺസ്‌ക്രീൻ വിവാദം കൂടുതൽ രൂക്ഷമാകുകയാണ്. സുരക്ഷാ ആശങ്കകൾ മൂലം ഇതുവരെ 18 ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചു. ജൂണിൽ ഒരു ഉപഭോക്തൃ അവകാശ സംഘടന നടത്തിയ പരിശോധനയിൽ, ചില പ്രശസ്തവും വില കൂടിയതുമായ സൺസ്‌ക്രീനുകൾ അവയുടെ നിർമാതാക്കൾ അവകാശപ്പെടുന്ന സംരക്ഷണം നൽകുന്നില്ലെന്ന് കണ്ടെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.

അൾട്രാ വയലറ്റിന്റെ ലീൻ സ്‌ക്രീൻ സ്‌കിൻസ്‌ക്രീൻ, 50+ സ്‌കിൻ പ്രൊട്ടക്ഷൻ ഫാക്ടർ (SPF) വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും പരിശോധനയിൽ അത് വെറും SPF 4 മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കമ്പനി ഈ ഉത്പന്നം വിപണിയിൽ നിന്ന് ഓഗസ്റ്റ് മാസത്തിൽ തിരിച്ചുവിളിച്ചിരുന്നു.

Also Read
ഓസ്‌ട്രേലിയയിൽ നികുതി അടയ്ക്കാത്ത വലിയ കമ്പനികളുടെ എണ്ണം കുറഞ്ഞു, റിപ്പോർട്ട്
Australia-sunscreen-scandal

മെഡിസിൻസ് റെഗുലേറ്ററായ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) നടത്തിയ അന്വേഷണത്തിൽ ഇതേ അടിസ്ഥാന ഫോർമുല ഉപയോഗിക്കുന്ന മറ്റു ബ്രാൻഡുകളിൽ നിന്നുള്ള 20-ഓളം ഉൽപ്പന്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഇവയിൽ എസ് പി എഫ് 21 ൽ കൂടുതൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും ചില ഉൽപ്പന്നങ്ങൾക്ക് SPF 4 വരെ മാത്രമേ ഉള്ളുവെന്നും പറയുന്നു.

ഈ 1 ഉൽപ്പന്നങ്ങളിൽ എട്ടെണ്ണം തിരിച്ചുവിളിക്കുകയോ നിർമ്മാണം പൂർണ്ണമായും നിർത്തുകയോ ചെയ്തു. 10 ഉൽപ്പന്നങ്ങളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു, രണ്ടെണ്ണം കൂടി അവലോകനം ചെയ്തുകൊണ്ടിരിക്കുന്നു. ടിജിഎ സൂചിപ്പിച്ച ഒരു ഉൽപ്പന്നം ഓസ്‌ട്രേലിയയിൽ നിർമ്മിച്ചതാണെങ്കിലും രാജ്യത്ത് വിൽക്കുന്നില്ല.

Also Read
ടാസ്മാനിയയിലെ ഉരുളക്കിഴങ്ങ് കർഷകർക്ക് വെല്ലുവിളി, ലാഭം 40 ശതമാനം കുറഞ്ഞേക്കും
Australia-sunscreen-scandal

ലോകത്തിൽ ഏറ്റവും ഉയർന്ന തോതിൽ ചർമ്മാർബുദം റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണു ഓസ്ട്രേലിയ. ഓരോ മൂന്ന് പേരിൽ രണ്ടുപേർക്കും ജീവിതകാലത്ത് കുറഞ്ഞത് ഒരു ശസ്ത്രക്രിയയെങ്കിലും ആവശ്യമായേക്കും എന്നാണ് കണക്കാക്കുന്നത്. അതിനാൽ ഓസ്ട്രേലിയയിൽ ലോകത്തിലെ ഏറ്റവും കർശനമായ സൺസ്‌ക്രീൻ ചട്ടങ്ങൾ നിലവിലുണ്ട്.

വൈൽഡ് ചൈൽഡ് ലബോറട്ടറീസ് പ്രൈവറ്റ് വിമിറ്റഡ് നിർമ്മിച്ചിരുന്ന അടിസ്ഥാന ഫോർമുലയിലാണ് പ്രശ്നം കണ്ടെത്തിയത്. അവർ ഇപ്പോൾ ഈ ഉൽപ്പാദനം നിർത്തിയതായി ടിജിഎ അറിയിച്ചു. എങ്കിലും, കമ്പനിയുടെ മേധാവി ടോം കർനോ നിർമ്മാണത്തിൽ തെറ്റുകളൊന്നുമില്ലെന്ന് വ്യക്തമാക്കി.

ഈ വിവാദം അമേരിക്കൻ ടെസ്റ്റിംഗ് ലാബായ പ്രിൻസ്ടൺ കൺസ്യൂമർ റിസേർച്ച് കോർപ്പ് നടത്തിയ പരിശോധനകളിലെ വിശ്വാസ്യതയിലേക്കും സംശയം ടിജിഎയുടെ യുടെ കർശനമായ മുന്നറിയിപ്പുകൾക്ക് പിസിആർ കോർപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
Metro Australia
maustralia.com.au