ഓസ്‌ട്രേലിയയിൽ നികുതി അടയ്ക്കാത്ത വലിയ കമ്പനികളുടെ എണ്ണം കുറഞ്ഞു, റിപ്പോർട്ട്

കോർപ്പറേറ്റ് ട്രാൻസ്പരൻസി റിപ്പോർട്ട് അനുസരിച്ച് 2023–24 വരുമാന വർഷത്തിൽ 4,110 കോർപ്പറേറ്റ് സ്ഥാപനങ്ങൾ നികുതി റിട്ടേൺ സമർപ്പിച്ചു
Tax in Australia
ഓസ്ട്രേലിയയിലെ വലിയ കമ്പനികളിൽ നികുതി അടയ്ക്കാത്തവരുടെ അനുപാതം കുറഞ്ഞതായി കണക്ക്. Markus Winkler/ Unsplash
Published on

കാൻബെറ: ഓസ്ട്രേലിയയിലെ വലിയ കമ്പനികളിൽ നികുതി അടയ്ക്കാത്തവരുടെ അനുപാതം കുറഞ്ഞതായി കണക്ക്. 100 മില്യൺ ഡോളറിന് മുകളിൽ വരുമാനമുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നടത്തിയ 11-ാം വാർഷിക കോർപ്പറേറ്റ് ടാക്സ് ട്രാൻസ്‌പെരൻസി റിപ്പോർട്ടിലാണ് (CTT) വിവരം. ഇതനുസരിച്ച് നികുതി അടയ്ക്കാത്ത കമ്പനികളുടെ എണ്ണം കഴിഞ്ഞ 11 വർഷത്തിനിടെ 36 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറഞ്ഞതായി ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് (ATO) അറിയിച്ചു.

Also Read
ടാസ്മാനിയയിലെ ഉരുളക്കിഴങ്ങ് കർഷകർക്ക് വെല്ലുവിളി, ലാഭം 40 ശതമാനം കുറഞ്ഞേക്കും
Tax in Australia

കോർപ്പറേറ്റ് ട്രാൻസ്പരൻസി റിപ്പോർട്ട് അനുസരിച്ച് 2023–24 വരുമാന വർഷത്തിൽ 4,110 കോർപ്പറേറ്റ് സ്ഥാപനങ്ങൾ നികുതി റിട്ടേൺ സമർപ്പിച്ചതായും 1,136 സ്ഥാപനങ്ങൾ നികുതി അടച്ചിട്ടില്ലെന്നും (28 ശതമാനം) കണക്കുകൾ സൂചിപ്പിക്കുന്നു. അക്കൗണ്ടിംഗ് നഷ്ടം വരുത്തുന്ന കമ്പനികൾ, അല്ലെങ്കിൽ അവരുടെ നികുതി ബിൽ പൂജ്യമായി കുറച്ച നികുതി ഓഫ്‌സെറ്റുകൾ അവകാശപ്പെടുന്നതോ മുൻ വർഷങ്ങളിലെ നികുതി നഷ്ടങ്ങൾ ഉപയോഗിക്കുന്നതോ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ നികുതി അടയ്ക്കാത്തതായി റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിൽ ഖനനം, ഊർജം, ജല മേഖലയിലാണ് നികുതി അടയ്ക്കാത്ത സ്ഥാപനങ്ങളുടെ എണ്ണം കൂടുതലായതെന്ന് കാണിക്കുന്നു.

Also Read
ചൈനയിലേക്ക് അമേരിക്കയുടെ ബീഫ് കയറ്റുമതി കുറയുന്നു; ഓസ്ട്രേലിയക്ക് അപ്രതീക്ഷിത നേട്ടം
Tax in Australia

"സിടിടി റിപ്പോർട്ടിംഗ് ആരംഭിച്ചതിനുശേഷം ആദ്യമായാണ് നികുതി അടയ്ക്കാത്ത സ്ഥാപനങ്ങളുടെ എണ്ണം 30 ശതമാനത്തിൽ താഴെയായത്, കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. " എടിഒ അസിസ്റ്റന്റ് കമ്മീഷണർ മിഷേൽ സാംസ് പറഞ്ഞു.

മെച്ചപ്പെട്ട ബിസിനസ്സ് സാഹചര്യങ്ങളുടെ പ്രതിഫലനമാണ് ഈ കുറവ് എന്നും അവർ സൂചിപ്പിച്ചു. അതോടൊപ്പം നികുതി പാലിക്കൽ പ്രവർത്തനങ്ങളും ഇതിന് കാരണമായി.

Related Stories

No stories found.
Metro Australia
maustralia.com.au