റോബ്ലോക്സിൽ കുട്ടികൾ സുരക്ഷിതരല്ല; ഗെയിമിംഗ് കമ്പനിയെ വിളിപ്പിച്ചു ഓസ്‌ട്രേലിയൻ സർക്കാർ

പ്ലാറ്റ്‌ഫോമിലൂടെ കുട്ടികളെ വേട്ടയാടുന്നവർ സജീവമാണെന്ന റിപ്പോർട്ടുകളിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് വൻ ആശങ്ക രേഖപ്പെടുത്തി.
Roblox
നിയമലംഘനം കണ്ടെത്തിയാൽ കമ്പനിക്ക് 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്
Published on

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ശ്രമങ്ങളും (Grooming) അശ്ലീല ദൃശ്യങ്ങളുടെ അതിപ്രസരവും വർദ്ധിക്കുന്നു എന്ന പരാതിയെത്തുടർന്ന് ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റോബ്ലോക്സുമായി (Roblox) അടിയന്തര ചർച്ചയ്ക്ക് ഓസ്‌ട്രേലിയൻ സർക്കാർ നിർദ്ദേശം നൽകി. പ്ലാറ്റ്‌ഫോമിലൂടെ കുട്ടികളെ വേട്ടയാടുന്നവർ സജീവമാണെന്ന റിപ്പോർട്ടുകളിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് വൻ ആശങ്ക രേഖപ്പെടുത്തി.

Also Read
തൊഴിലിടങ്ങളിലെ AI നയം: ഓസ്ട്രേലിയയിൽ മൂന്നിൽ ഒരാൾക്കെ അറിവുള്ളൂ!
Roblox

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് 2025-ൽ റോബ്ലോക്സ് ഉറപ്പുനൽകിയിരുന്നുവെങ്കിലും അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കമ്പനിക്ക് 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്. എന്നാൽ തങ്ങൾക്കു ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെന്നും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നുമാണ് റോബ്ലോക്സ് വക്താവിന്റെ പ്രതികരണം.

Metro Australia
maustralia.com.au