വ്യക്തിവിവര സംരക്ഷണത്തിന് നിയന്ത്രണം;പ്രൈവസി ആക്ട് പരിഷ്കരണത്തിന്റെ രണ്ടാം ഘട്ട കരട് നിർദ്ദേശങ്ങൾ

വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും സ്ഥാപനങ്ങൾക്ക് 'ഫെയർ ആൻഡ് റീസണബിൾ' പരിശോധന നിർബന്ധമാക്കുന്നതാണ് പ്രധാന ശുപാർശ.
Qantas Data Leak
ഡാറ്റാ ഹാക്കിങ്Glen Carrie/ unsplash
Published on

കാൻബറ: ഡിജിറ്റൽ യുഗത്തിലെ വ്യക്തിവിവര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി പ്രൈവസി ആക്ട് പരിഷ്കരണത്തിന്റെ രണ്ടാം ഘട്ട കരട് നിർദ്ദേശങ്ങൾ ഓസ്‌ട്രേലിയൻ അറ്റോർണി ജനറൽ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കി. 'പ്രൈവസി അമെൻഡ്‌മെന്റ് (പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ) ബിൽ 2026' ന്റെ ഭാഗമായാണ് നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചത്. എഐ സാങ്കേതികവിദ്യകൾ, സ്മാർട്ട് ഗ്ലാസുകൾ, വൻകിട ഡാറ്റാ പ്രോസസ്സിംഗ് സംവിധാനങ്ങൾ എന്നിവ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും സ്ഥാപനങ്ങൾക്ക് 'ഫെയർ ആൻഡ് റീസണബിൾ' (Fair and reasonable) പരിശോധന നിർബന്ധമാക്കുന്നതാണ് പ്രധാന ശുപാർശ.

വ്യക്തികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നോ സ്ഥാപനങ്ങളുടെ ഡാറ്റാബേസിൽ നിന്നോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം ('Right to erasure'), പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള 'ഐഡിലോക്ക്' സംവിധാനം എന്നിവയും പുതിയ ബില്ലിൽ വിഭാവനം ചെയ്യുന്നുണ്ട്. കേവലം ഉപഭോക്തൃ സമ്മതപത്രങ്ങളിൽ മാത്രം ഒതുങ്ങാതെ, ഡാറ്റാ കൈകാര്യം ചെയ്യുന്നത് ന്യായയുക്തമാണെന്ന് കമ്പനികൾ തെളിയിക്കേണ്ടിവരും. നിയമത്തിൽ സെപ്റ്റംബർ 18 വരെ പൊതുജനങ്ങൾക്കും വിദഗ്ദ്ധർക്കും അഭിപ്രായങ്ങൾ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

Metro Australia
maustralia.com.au