

കാൻബറ: നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ച മാനുഷിക സഹായ പാക്കേജ് 11 ദശലക്ഷം ഡോളറായി ഉയർത്തി. ദുരന്തനിവാരണ ഏജൻസിയായ എമർജൻസി ആക്ഷൻ അലയൻസിന് (EAA) അധികമായി മൂന്ന് ദശലക്ഷം ഡോളർ കൂടി നൽകുമെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് അറിയിച്ചു. അറിയിച്ചു. അവശ്യവസ്തുക്കളുമായി റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സിന്റെ (RAAF) പ്രത്യേക വിമാനം കാഠ്മണ്ഡുവിൽ എത്തിച്ചേർന്നതായും അധികൃതർ വ്യക്തമാക്കി.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1,200 കടന്നതായും 4,200 പേരെ കാണാതായതായും സ്ഥിരീകരിച്ചു. ഇതിൽ 38 ഓസ്‌ട്രേലിയൻ പൗരന്മാരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. നേപ്പാൾ സർക്കാരിന്റെ ആവശ്യപ്രകാരം ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും ദുരന്തബാധിതരെ തിരിച്ചറിയുന്നതിനുള്ള ഡിവിഐ (Disaster Victim Identification) ഫോറൻസിക് വിദഗ്ദ്ധ സംഘത്തെയും ഓസ്‌ട്രേലിയ വിന്യസിക്കും. കാണാതായവരുടെ കുടുംബങ്ങൾക്ക് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന്റെയും കൗൺസിലിംഗ് ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.