മലിനജലം ശുദ്ധീകരിക്കാൻ പുതിയ വിദ്യ; ഓസ്‌ട്രേലിയയിലെ ആദ്യ പ്ലാന്റ് ഡബ്ബോയിൽ പ്രവർത്തനം തുടങ്ങി

കാറ്റാടിപ്പാടങ്ങളുടെ നിർമ്മാണ ആവശ്യങ്ങൾക്കായി പുനരുപയോഗ ജലം ലഭ്യമാക്കുന്നതിന് സ്ക്വാഡ്രൺ എനർജി 3.6 മില്യൺ ഡോളർ ഈ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ട്.
മലിനജലം ശുദ്ധീകരിക്കാൻ പുതിയ വിദ്യ; ഓസ്‌ട്രേലിയയിലെ ആദ്യ പ്ലാന്റ് ഡബ്ബോയിൽ പ്രവർത്തനം തുടങ്ങി
ABC Western Plains: Catherine James
Published on

സിഡ്‌നി: പരമ്പരാഗത രീതികളേക്കാൾ വളരെ കുറഞ്ഞ ഊർജ്ജവും സമയവും ഉപയോഗിച്ച് മലിനജലം പുനരുപയോഗയോഗ്യമാക്കുന്ന നൂതന സാങ്കേതികവിദ്യ ഓസ്‌ട്രേലിയയിൽ ആദ്യമായി പ്രവർത്തനസജ്ജമായി. ന്യൂ സൗത്ത് വെയിൽസിലെ ഡബ്ബോ റീജിയണൽ കൗൺസിലാണ് 7.8 മില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച അഡ്വാൻസ്ഡ് വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് (AWTP) ഉദ്ഘാടനം ചെയ്തത്. വാട്ടർ ട്രീറ്റ്മെന്റ് സയന്റിസ്റ്റ് ട്രോയ് വാരി വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന് പരമ്പരാഗത രീതികളേക്കാൾ 16 മടങ്ങ് വേഗത്തിൽ മാലിന്യങ്ങളെ വിഘടിപ്പിക്കാൻ സാധിക്കും.

ടൈറ്റാനിയം ഡയോക്സൈഡ് അടിസ്ഥാനമാക്കിയുള്ള ഈ നവീന സാങ്കേതികവിദ്യ മലിനജലത്തിലെ കീടനാശിനികൾ, മരുന്നുകളുടെ അവശിഷ്ടങ്ങൾ, പെട്രോളിയം ഹൈഡ്രോകാർബണുകൾ എന്നിവയെ ഫിൽട്ടർ ചെയ്യുന്നതിന് പകരം അവയുടെ തന്മാത്രാ ഘടനയെത്തന്നെ പൂർണ്ണമായി നശിപ്പിക്കുന്നു. ജർമ്മനി, സ്‌പെയിൻ, നോർവേ എന്നിവിടങ്ങളിൽ പരീക്ഷിച്ച ശേഷമാണ് ഇത് ഓസ്‌ട്രേലിയയിൽ നടപ്പിലാക്കുന്നത്. കാറ്റാടിപ്പാടങ്ങളുടെ നിർമ്മാണ ആവശ്യങ്ങൾക്കായി പുനരുപയോഗ ജലം ലഭ്യമാക്കുന്നതിന് സ്ക്വാഡ്രൺ എനർജി 3.6 മില്യൺ ഡോളർ ഈ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. പ്രതിവർഷം 700 മെഗാലിറ്റർ മലിനജലം കാര്യക്ഷമമായി ശുദ്ധീകരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് വരൾച്ചാ സാധ്യതയുള്ള മേഖലകളിലെ ജലസുരക്ഷ ഉറപ്പാക്കാൻ വലിയൊരു മുതൽക്കൂട്ടാകും.

Metro Australia
maustralia.com.au