ടെക്ക് കമ്പനികൾക്ക് കടിഞ്ഞാൺ: ഡിജിറ്റൽ മീഡിയ ലെവി ലിങ്ക്ഡ്ഇനിലേക്കും വ്യാപിപ്പിക്കാൻ ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയിലെ സെർച്ച്, സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ പ്രതിവർഷം 250 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറിൽ (കൂടുതൽ വരുമാനമുണ്ടാക്കുന്ന ഡിജിറ്റൽ കമ്പനികൾ പ്രാദേശിക മാധ്യമങ്ങളുമായി ലൈസൻസിംഗ് കരാറുകളിൽ ഏർപ്പെടണം
 ഡിജിറ്റൽ മീഡിയ ലെവി ലിങ്ക്ഡ്ഇനിലേക്കും വ്യാപിപ്പിക്കാൻ ഓസ്‌ട്രേലിയ
LinkedIn
Published on

കാൻബറ: പ്രാദേശിക മാധ്യമ സ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നതിന് ആഗോള സാങ്കേതിക വിദ്യ ഭീമന്മാരിൽ നിന്ന് തുക ഈടാക്കുന്ന 'ന്യൂസ് ബർഗെയിനിംഗ്' (News bargaining initiative) പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ. ഗൂഗിൾ , മെറ്റാ , ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ, സെർച്ച് പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള 'ലിങ്ക്ഡ്ഇൻ' പോലുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളെക്കൂടി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

പുതിയ കരട് നിർദ്ദേശപ്രകാരം, ഓസ്‌ട്രേലിയയിലെ സെർച്ച്, സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ പ്രതിവർഷം 250 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറിൽ (ഏകദേശം 175 ദശലക്ഷം യു.എസ് ഡോളർ) കൂടുതൽ വരുമാനമുണ്ടാക്കുന്ന ഡിജിറ്റൽ കമ്പനികൾ പ്രാദേശിക മാധ്യമങ്ങളുമായി ലൈസൻസിംഗ് കരാറുകളിൽ ഏർപ്പെടണം. മാധ്യമങ്ങളുമായി വാണിജ്യ കരാറുകളിലെത്താത്ത കമ്പനികൾ പരസ്യ വരുമാനത്തിന്റെ 2.5 ശതമാനം നികുതിയായിനൽകേണ്ടി വരും. പ്രാദേശിക മാധ്യമപ്രവർത്തനത്തെയും ജനാധിപത്യപരമായ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അസിസ്റ്റന്റ് ട്രഷറർ ഡാനിയൽ മുലിനോ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ ഇത് സംബന്ധിച്ച ഔദ്യോഗിക ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.

Metro Australia
maustralia.com.au